മുംബൈ: വിവാഹ വാഗ്ദാനം നല്കി ടെലിവിഷന്‍ താരത്തെ കാസ്റ്റിംഗ് ഡയറക്ടര്‍ ബലാത്സംഗം ചെയ്തു. മുംബൈയിലാണ് 26 കാരിയായ ടെലിവിഷന്‍ നടിയെ കാസ്റ്റിംഗ് ഡയറക്ടര്‍ പീഡിപ്പിച്ചത്. നടിയുടെ പരാതിയില്‍ വെർസോവ പൊലീസ് എഫ് ഐ ആര് രജിസ്റ്റര്‍ ചെയ്തത്. അന്വേഷണം തുടങ്ങി. കാസ്റ്റിംഗ് ഡയറക്ടര്‍ക്കെതിരെ വെർസോവ പൊലീസ് ഐപിസി 376 പ്രകാരം ആണ് കേസെടുത്തിട്ടുള്ളത്.
വിവാഹം കഴിക്കാമെന്ന് മോഹിപ്പിച്ച് തന്നെ മുംബൈയിലെ വിവിധ സ്ഥലങ്ങളിലെത്തിച്ച് പീഡിപ്പിച്ചെന്നാണ് നടിയുടെ പരാതി. കഴിഞ്ഞ രണ്ട് വര്‍ഷമായി തങ്ങള്‍ അടുപ്പത്തിലായിരുന്നു. എന്നാല്‍ വിവാഹം കഴിക്കാന്‍ ആവശ്യപ്പെട്ടപ്പോള്‍ പ്രതി നിരസിക്കുകയായിരുന്നു എന്നും പരാതിക്കാരി പറഞ്ഞു.