മമ്മുട്ടിയുടെ ‘പേരന്‍പ് ‘ റിലീസ് തിയ്യതി പ്രഖ്യാപിച്ചു

മ്മുട്ടിയുടെ ശ്രദ്ധേയ പ്രകടനം കൊണ്ട് പ്രേക്ഷക ഹൃദയം കീഴടക്കിയ തമിഴ് ചിത്രം പേരന്‍പിന്റ റിലീസ് തിയ്യതി പ്രഖ്യാപിച്ചു. വരുന്ന ഫെബ്രുവരിയില്‍ ലോക വ്യാപകമായി ചിത്രം പ്രദര്‍ശനത്തിനെത്തും.

മമ്മുട്ടി തന്നെയാണ് റിലീസ് വിവരം ഔദ്യോഗികമായി ഫേസ്ബുക്ക് പേജിലൂടെ അറിയിച്ചത്.

റാം സംവിധാനം ചെയ്ത പേരൻപ് ഇതിനോടകം നിരവധി അന്താരാഷ്ട്ര വേദികളിൽ പ്രേക്ഷക-നിരൂപക പ്രശംസ നേടിയതാണ്. റോട്ടര്‍ഡാം ചലച്ചിത്രമേളയിലും ഷാങ്ങ്ഹായ് ചലച്ചിത്രമേളകളിലും ചിത്രം പ്രദര്‍ശിപ്പിക്കുകയും റോട്ടര്‍ ഡാം ഫിലിം ഫെസ്റ്റിവലിന്റെ ഓഡിയന്‍സ് അവാര്‍ഡ് ലിസ്റ്റില്‍ 17ാം സ്ഥാനം കരസ്ഥമാക്കുകയും ചെയ്‌തിട്ടുണ്ട്.

ദേശീയ അവാർഡ് ജേതാവായ റാമിന്റെ നാലാമത്തെ ചിത്രമാണ് പേരൻപ്. സമുദ്രക്കനി, ട്രാന്‍സ്‌ജെന്‍ഡറായ അഞ്ജലി അമീര്‍ എന്നിവരും മമ്മുട്ടിയുടെ കൂടെ തന്നെ പ്രധാന വേഷങ്ങളിൽ പേരൻപില്‍ അഭിനയിക്കുന്നുണ്ട്. മലയാളത്തില്‍ നിന്ന് സിദ്ദിഖും സുരാജ് വെഞ്ഞാറമൂടും ശ്രദ്ധേയ വേഷങ്ങളിൽ എത്തുന്നു എന്ന പ്രത്യേകതയും പേരൻപിനുണ്ട്. യുവാന്‍ ശങ്കര്‍ രാജയാണ് ചിത്രത്തിന്റെ സംഗീതം.

Top