പി എസ് സി അപേക്ഷാ ഫോമില്‍ ട്രാന്‍സ്‌ജെന്റേഴ്‌സിന് സ്ത്രീയെന്ന് രേഖപ്പെടുത്താന്‍ അനുമതി

കൊച്ചി: പി എസ് സി അപേക്ഷാ ഫോമില്‍ ട്രാന്‍സ്‌ജെന്റേഴ്‌സിന് സ്ത്രീയെന്ന് രേഖപ്പെടുത്താന്‍ ഹൈക്കോടതി അനുമതിനല്‍കി.

ട്രാന്‍സ് ജെന്ററ് എന്നത് സൂചിപ്പിക്കാന്‍ പ്രത്യേക കോളം വേണമെന്നാവശ്യപ്പെട്ട് സമര്‍പ്പിച്ച ഹര്‍ജിയിലാണ് കോടതി നിര്‍ദേശം.

സ്ത്രീ, പുരുഷന്‍ എന്നീ രണ്ട് കോളങ്ങള്‍ മാത്രമാണ് നിലവിലുള്ളതെന്നും അതിനാല്‍ പി.എസ്.സി മുഖേന ജോലിക്ക് അപേക്ഷ നല്‍കാന്‍ കഴിയുന്നില്ലെന്നും ചൂണ്ടിക്കാട്ടി ഇടപ്പള്ളി സ്വദേശിയായ ട്രാന്‍സ്‌ജെന്‍ഡറാണ് ഹര്‍ജി നല്‍കിയത്.

ഗണിതശാസ്ത്രത്തില്‍ ബിരുദാനന്തര ബിരുദമുണ്ടെങ്കിലും അപേക്ഷ നല്‍കാനാവാത്തതിനാല്‍ തൊഴിലില്ലാതെ തുടരുകയാണെന്ന് ഹര്‍ജിയില്‍ പറയുന്നു.

ട്രാന്‍സ് ജെന്‍ഡര്‍ ആയതിനാല്‍ ആണ്‍, പെണ്‍ എന്നീ രണ്ട് കോളങ്ങളും പൂരിപ്പിക്കാതെ വിടേണ്ടി വരുന്നു, അതോടെ അപേക്ഷ സ്വീകരിക്കാതെയും വരുന്നു.

ഇതുമൂലം ഏറെ ബുദ്ധിമുട്ടുന്നതായും ട്രാന്‍സ് ജെന്‍ഡര്‍ എന്ന കോളം കൂടി അപേക്ഷ ഫോമില്‍ ഉള്‍പ്പെടുത്താന്‍ ഉത്തരവിടണമെന്നും ആവശ്യപ്പെട്ടായിരുന്നു ഹര്‍ജി.

Top