കര്‍ണാടകയില്‍ കൊവിഡ് മാനദണ്ഡങ്ങള്‍ പാലിച്ച് വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ തുറക്കാന്‍ അനുമതി

ബാംഗഌര്‍: കൊവിഡ് മാനദണ്ഡങ്ങള്‍ പാലിച്ച് വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ തുറക്കാന്‍ അനുമതി നല്‍കി കര്‍ണാടക സര്‍ക്കാര്‍. നഴ്‌സിങ് ഉള്‍പ്പെടെയുള്ള ആരോഗ്യ രംഗത്തെ സ്ഥാപനങ്ങള്‍ക്കാണ് മുന്‍ഗണന.

കൊവിഡ് വാക്‌സിന്‍ ആദ്യഘട്ടമെങ്കിലും സ്വീകരിച്ച വിദ്യാര്‍ത്ഥികള്‍, അധ്യാപകര്‍, അനധ്യാപകര്‍ എന്നിവര്‍ക്കാണ് ക്ലാസിലെത്താന്‍ അനുമതി. മാനദണ്ഡങ്ങള്‍ പാലിക്കാത്തവര്‍ക്കെതിരെ കര്‍ശന നടപടിയുണ്ടാകുമെന്നും അധികൃതര്‍ മുന്നറിയിപ്പ് നല്‍കി.

Top