നിയന്ത്രണങ്ങളോടെ സിനിമാ ചിത്രീകരണത്തിന് അനുമതി; ഷൂട്ടിങ് ഉടനില്ലെന്ന് നിര്‍മാതാക്കളുടെ സംഘടന

തിരുവനന്തപുരം: 70 ദിവസത്തെ ലോക്ക്ഡൗണിന് ശേഷം നിയന്ത്രണങ്ങളോടെ സിനിമാ ചിത്രീകരണത്തിന് സര്‍ക്കാര്‍ അനുമതി നല്‍കിയെങ്കിലും ഉടന്‍ ചിത്രീകരണം ആരംഭിക്കില്ലെന്ന് നിര്‍മാതാക്കളുടെ സംഘടന. ഇന്‍ഡോര്‍ ഷൂട്ടിങ്ങിനാണ് നിയന്ത്രണങ്ങളോടെ സര്‍ക്കാര്‍ നിലവില്‍ അനുമതി നല്‍കിയിരിക്കുന്നത്.

ഔട്ട്‌ഡോര്‍ ഷൂട്ടിങിനുകൂടി അനുമതി ലഭിച്ചതിനു ശേഷം ചിത്രീകരണം തൂടങ്ങിയാല്‍ മതി എന്നാണ് പ്രൊഡ്യൂസേഴ്‌സ് അസോസിയേഷന്റെ തീരുമാനം. ഇരുപതിലധികം സിനിമകളുടെ ചിത്രീകരണമാണ് കോവിഡ് കാരണം പാതിവഴിയില്‍ മുടങ്ങികിടക്കുന്നത്.

അതെ സമയം, കടുത്ത സാമ്പത്തിക പ്രതിസന്ധിയിലൂടെ കടന്നു പോകുന്ന സിനിമാമേഖല ജൂണ്‍ എട്ടിന് ശേഷം ഔട്ട്‌ഡോര്‍ ചിത്രീകരണത്തിന് അനുമതി ലഭിക്കുമെന്ന പ്രതീക്ഷയിലാണ്. സാമ്പത്തിക പ്രതിസന്ധി കാരണം 50 ശതമാനം നിര്‍മ്മാണചെലവ് കുറച്ചുകൊണ്ട് പുതിയസിനിമകള്‍ നിര്‍മ്മിക്കാനാണ് നിര്‍മ്മാതാക്കളുടെ സംഘടന ആലോചിക്കുന്നത്.

Top