കോവിഡ് വാക്‌സിന്‍ പരീക്ഷണത്തിന് കുരങ്ങുകളെ ഉപയോഗിക്കാന്‍ അനുമതി

മുംബൈ: കോവിഡ് വാക്‌സിന്‍ പരീക്ഷണത്തിന് കുരങ്ങുകളെ ഉപയോഗിക്കാന്‍ അനുമതി നല്‍കി പൂനെ ആസ്ഥാനമായുള്ള നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് വൈറോളജി. മഹാരാഷ്ട്ര വനംവകുപ്പാണ് അനുമതി നല്‍കിയതെന്ന് ഔദ്യോഗിക വൃത്തങ്ങള്‍ അറിയിച്ചു.

പരിചയസമ്പന്നരായ ഉദ്യോഗസ്ഥര്‍ കുരങ്ങുകളെ പിടികൂടണമെന്നും ഇവയെ വിദഗ്ധമായും സുരക്ഷിതമായും പരിക്കേല്‍ക്കാതെ കൈകാര്യം ചെയ്യണമെന്നും അധികൃതര്‍ പറഞ്ഞു.

അതേസമയം, കുരങ്ങുകളെ വാണിജ്യ ആവശ്യങ്ങള്‍ക്കായി ഉപയോഗിക്കരുത് എന്ന വ്യവസ്ഥയിലാണ് അനുമതി നല്‍കിയത്. വാക്‌സിന്‍ പരീക്ഷണത്തിനായി നാലിനും അഞ്ചിനും ഇടയില്‍ പ്രായമുള്ള മുപ്പത് കുരങ്ങുകളെ ഉടനെ പിടികൂടും.

നേരത്തെ അമേരിക്കയിലെ ദേശീയ ആരോഗ്യ ഇന്‍സ്റ്റിറ്റ്യൂട്ടും ബ്രിട്ടണിലെ ഓക്‌സ്‌ഫോര്‍ഡ് സര്‍വ്വകലാശാലയും വാക്‌സിന്‍ പരീക്ഷണങ്ങള്‍ക്കായി കുരങ്ങുകളെ ഉപയോഗിച്ചിരുന്നു.

Top