കോവാക്‌സിന്റെ രണ്ടാംഘട്ട മനുഷ്യ പരീക്ഷണത്തിന് അനുമതി

ഹൈദരാബാദ്: ഇന്ത്യയില്‍ ഭാരത് ബയോടെക്കിന്റെ കോവാക്സിന് രണ്ടാം ഘട്ട മനുഷ്യ പരീക്ഷണം നടത്താനുള്ള അനുമതി നല്‍കിയി കേന്ദ്രസര്‍ക്കാര്‍. ഹൈദരാബാദ് ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന മരുന്ന് നിര്‍മ്മാണ കമ്പനിയാണ് ഭാരത് ബയോടെക്ക്. ഈ മാസം ഏഴ് മുതല്‍ രണ്ടാം ഘട്ട മനുഷ്യപരീക്ഷണം നടത്താനാണ് കേന്ദ്രസര്‍ക്കാര്‍ അനുതി നല്‍കിയിരിക്കുന്നത്. ഒന്നാം ഘട്ട പരീക്ഷണത്തില്‍ ദോഷകരമായ പാര്‍ശ്വഫലങ്ങളൊന്നും കണ്ടെത്താത്തതിനെ തുടര്‍ന്നാണ് രണ്ടാം ഘട്ടത്തിന് ഇപ്പോള്‍ അനുമതി നല്‍കിയിരിക്കുന്നത്.

രണ്ടാം ഘട്ട പരീക്ഷണത്തില്‍ 380 പേരാണ് പങ്കെടുക്കുകയെന്നാണ് അധികൃതര്‍ അറിയിച്ചിരിക്കുന്നത്. ഒന്നാം ഘട്ട പരീക്ഷണം ഇപ്പോഴും പുരോമഗിച്ച് കൊണ്ടിരിക്കുകയാണ്. അതേസമയം, വൈറസിനെതിരെ രൂപപ്പെട്ട ആന്റിബോഡികളുടെ അളവും സ്വഭാവവും അറിയാന്‍ പരീക്ഷണം പൂര്‍ത്തിയായവരില്‍ നിന്ന് രക്തസാമ്പിള്‍ ശേഖരിക്കുന്നുണ്ട്.

28, 42, 104, 194 ദിവസങ്ങളിലായാണ് വളണ്ടിയര്‍മാരില്‍ നിന്നും ഇനി രക്തസാമ്പിളുകള്‍ ശേഖരിക്കുക. എത്ര നാളത്തേക്ക് പ്രതിരോധം നിലനില്‍ക്കുന്നുണ്ട് എന്നത് കണ്ടെത്തുന്നതിന് വേണ്ടിയാണിത്. ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സ്, എസ്യുഎം ആശുപത്രി അടക്കം 12 മെഡിക്കല്‍ കേന്ദ്രങ്ങളെ ആണ് കോവാക്‌സിന്‍ പരീക്ഷണത്തിനായി ഇന്ത്യന്‍ കൗണ്‍സില്‍ ഫോര്‍ മെഡിക്കല്‍ റിസര്‍ച്ച് തിരഞ്ഞെടുത്തിരിക്കുന്നത്.

Top