വ്യാജ ബിരുദ കേസില്‍ സ്വപ്നയുടെ അറസ്റ്റ് രേഖപ്പെടുത്താന്‍ പോലീസിന് അനുമതി

തിരുവനന്തപുരം: വ്യാജ ബിരുദ കേസില്‍ സ്വപ്ന സുരേഷിന്റെ അറസ്റ്റ് രേഖപ്പെടുത്താന്‍ പോലീസിന് അനുമതി. എന്‍ഐഎ കോടതിയാണ് പോലീസിന് അനുമതി നല്‍കിയത്.

ഇതുമായി ബന്ധപ്പെട്ട് കന്റോണ്‍മെന്റ് പോലീസ് കോടതിയില്‍ അപേക്ഷ നല്‍കിയിരുന്നു. കസ്റ്റംസ് കസ്റ്റഡി കാലാവധി കഴിഞ്ഞാല്‍ അറസ്റ്റ് രേഖപ്പെടുത്തും.

Top