ആലപ്പുഴയില്‍ ഹൗസ് ബോട്ടുകളുടെ പ്രവര്‍ത്തനത്തിന് അനുമതി

ആലപ്പുഴ: സംസ്ഥാനത്ത് ലോക്ഡൗണില്‍ കൂടുതല്‍ ഇളവുകള്‍ പ്രഖ്യാപിച്ചതിന് പുറമെ ആലപ്പുഴ ജില്ലയിലെ ഹൗസ് ബോട്ടുകള്‍ക്കും ശിക്കാരവള്ളങ്ങള്‍ക്കും സര്‍വ്വീസ് നടത്താന്‍ അനുമതി. ജില്ലാ കളക്ടറാണ് കര്‍ശന നിബന്ധനകളോട് ബോട്ട്/വള്ളം സര്‍വ്വീസിന് അനുമതി നല്‍കിയത്. കടുത്ത പ്രതിസന്ധി നേരിട്ട ആലപ്പുഴയിലെ ടൂറിസം മേഖലയ്ക്ക് പുതിയ തീരുമാനം ഉണര്‍വേകും എന്നാണ് പ്രതീക്ഷിക്കുന്നത്.

കൊവിഡ് പ്രതിരോധ വാക്‌സിന്‍ സ്വീകരിച്ച ജീവനക്കാരെ വച്ച് മാത്രമേ ഹൗസ് ബോട്ടുകളും വള്ളങ്ങളും ഉപയോഗിക്കാവൂ എന്ന് കളക്ടര്‍ നിര്‍ദേശിച്ചിട്ടുണ്ട്. യാത്ര ചെയ്യാനെത്തുന്ന വിനോദ സഞ്ചാരികള്‍ 72 മണിക്കൂറിനുള്ളില്‍ എടുത്ത ആര്‍.ടി.പി.സി.ആര്‍ നെഗറ്റീവ് സര്‍ട്ടിഫിക്കറ്റോ കോവിഡ് വാക്‌സിന്‍ ഒരു ഡോസ് സ്വീകരിച്ചതിന്റെ സര്‍ട്ടിഫിക്കറ്റോ ഹാജരാക്കേണ്ടതാണ്.

Top