കെ സുധാകരനെതിരെ കോടതിയലക്ഷ്യ നടപടിക്ക് അനുമതി

sudhakaran

കൊച്ചി: ഷുഹൈബ് വധക്കേസില്‍ ഹൈക്കോടതിക്കെതിരെ നടത്തിയ പരാമര്‍ശത്തില്‍ കെ. സുധാകരന്‍ എം.പിക്കെതിരെ നടപടിക്ക് അനുമതി. കോടതിയലക്ഷ്യ നടപടിക്ക് അഡ്വക്കേറ്റ് ജനറലാണ് അനുമതി നല്‍കിയത്. ഹൈക്കോടതി അഭിഭാഷകനായ ജനാര്‍ദ ഷേണായിയുടെ ഹര്‍ജിയിലാണ് അനുമതി ഉത്തരവ്.

യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകനായിരുന്ന ഷുഹൈബിന്റെ കൊലപാതകത്തില്‍ സിബിഐ അന്വേഷണം ആവശ്യമില്ലെന്ന ഹൈക്കോടതി വിധി മ്ലേച്ഛം എന്നായിരുന്നു സുധാകരന്റെ പരാമര്‍ശം. വിധി പ്രസ്താവം നടത്തിയ ജഡ്ജിയുടെ മനോനില തകരാറിലാണെന്നും സുധാകരന്‍ വിമര്‍ശിച്ചിരുന്നു.

 

Top