ബ്രൂവറിക്കായി അനുമതി; നഷ്ടക്കച്ചവടമാകുമെന്ന് ബാറുടമകള്‍

തിരുവനന്തപുരം: ബീയര്‍ നിര്‍മിച്ചു വില്‍ക്കുന്നതിനു മൈക്രോ ബ്രൂവറി സ്ഥാപിക്കാന്‍ സര്‍ക്കാര്‍ അനുമതി നല്‍കിയാലും നഷ്ടക്കച്ചവടമാകുമെന്ന് ബാറുടമകള്‍.

എന്നാല്‍ അനുകൂല തീരുമാനവുമായി സര്‍ക്കാര്‍ ഇടപെടുമെന്ന പ്രതീക്ഷയിലാണ് പഞ്ചനക്ഷത്ര–ഹെറിറ്റേജ് ബാറുടമകള്‍.

കേരളത്തിലെ ഹോട്ടലുകള്‍ക്കു മൈക്രോ ബ്രൂവറി സ്ഥാപിക്കാന്‍ അനുമതി നല്‍കണമെന്ന് എക്‌സൈസ് കമ്മിഷണര്‍ ഋഷിരാജ് സിങ്ങ് ശുപാര്‍ശ ചെയ്തിരുന്നു.

ബ്രൂവറി സ്ഥാപിക്കാനുള്ള ചെലവ്, തൊഴിലാളികളുടെ ശമ്പളം, ബീയറിന്റെ ഉയര്‍ന്ന വില എന്നിവ ത്രീ–ഫോര്‍ സ്റ്റാര്‍ ഹോട്ടലുകള്‍ക്ക് ഭീഷണിയാവുകയാണ്.

ഇപ്പോള്‍ കേരളത്തില്‍ കുറഞ്ഞ വിലയ്ക്കുള്ള ബീയറിനാണ് ചെലവ് കൂടുതല്‍.130 രൂപ മുതലാണു നിലവില്‍ ബീയറിന്റെ വില.

എന്നാല്‍ ബ്രൂവറിയുടെ വരവോടെ വില കൂടുകയും ഉപയോക്താക്കള്‍ ഉണ്ടാകുമോയെന്ന സംശയവുമാണ് വില്പനക്കാര്‍ക്കുള്ളത്.

വന്‍ നഗരങ്ങളെ അപേക്ഷിച്ച് കേരളത്തില്‍ വില്‍പനയ്ക്കുള്ള സമയക്കുറവ് ബൂവറി സ്ഥാപിക്കുന്നതില്‍നിന്ന് ത്രീ–ഫോര്‍ സ്റ്റാര്‍ ഹോട്ടല്‍ ഉടമകളെ പിന്‍വലിക്കുന്നു.

ഒന്ന്, രണ്ട് നക്ഷത്ര പദവിയുള്ള ബാറുകള്‍ തുറക്കണമെന്നാണ് ഇവര്‍ വാദിക്കുന്നത്

Top