പേളി- ശ്രീനിഷ് വിവാഹം;ഹല്‍ദി വീഡിയോ വൈറല്‍

വതാരികയും നടിയുമായ പേളി മാണിയുടെ വിവാഹം ഇന്ന്. ബിഗ് ബോസ് എന്ന റിയാലിറ്റി ഷോയിലൂടെ ആരാധക മനസ്സുകള്‍ കീഴടക്കിയ പ്രണയ ജോഡികളാണ് പേളിയും ശ്രീനിഷും.

നെടുമ്പാശ്ശേരി സിയാല്‍ കണ്‍വെന്‍ഷന്‍ സെന്ററില്‍ വെച്ചാണ് വിവാഹം. കഴിഞ്ഞ ദിവസം നടന്ന ബ്രൈഡല്‍ ഷവറിന്റെ ചിത്രങ്ങള്‍ പേളി പുറത്തു വിട്ടിരുന്നു.
ഇപ്പോള്‍ ഹല്‍ദിയുടെ ദൃശ്യങ്ങളും വൈറലാകുകയാണ്.

മെയ് 8ന് പാലക്കാട് ശ്രീനിഷിന്റെ വസതിയില്‍ വെച്ച് ഹിന്ദു ആചാരപ്രകാരമുള്ള വിവാഹ ചടങ്ങുകളും ഉണ്ടാകും.

റിയാലിറ്റി ഷോ സെറ്റിലും അതിനു ശേഷവും ഏറെ ആഘോഷിക്കപ്പെട്ട പ്രണയമായിരുന്നു ഇരുവരുടെയും. ജനുവരി 16നായിരുന്നു വിവാഹനിശ്ചയം നടന്നത്.

Top