ചരിത്ര പ്രസിദ്ധമായ പേള്‍ ഹാര്‍ബറില്‍ വെടിവെയ്പ്പ്; അക്രമി സ്വയം നിറയൊഴിച്ച് ജീവനൊടുക്കി

ഹവായി: അമേരിക്കയിലെ ഹവായിയിലെ പേള്‍ ഹാര്‍ബര്‍ സൈനിക താവളത്തിന് നേരെ വെടിവെയ്പ് ഉണ്ടായി. ആക്രമണത്തില്‍ കുറെ ആളുകള്‍ക്ക് പരിക്കേറ്റതായും റിപ്പോര്‍ട്ടുകളുണ്ട്. പരിക്കേറ്റവരില്‍ ചിലര്‍ ഗുരുതരാവസ്ഥയിലാണ്. അമേരിക്കന്‍ സമയം ഉച്ചയ്ക്ക് 2.30നായിരുന്നു സംഭവം. വെടിവെയ്പ് നടത്തിയ അക്രമിയും സ്വയം നിറയൊഴിച്ച് ജീവനൊടുക്കുകയായിരുന്നു. വെടിവെയ്പിനെ തുടര്‍ന്ന് പേള്‍ഹാര്‍ബറിലേക്കുള്ള ഗേറ്റുകള്‍ അടച്ചു. പ്രദേശം സുരക്ഷാ ജീവനക്കാര്‍ വളഞ്ഞു.

ചരിത്ര പ്രസിദ്ധമായ അമേരിക്കയിലെ നാവിക-വ്യോമ സംയുക്ത താവളമാണ് പേള്‍ ഹാര്‍ബര്‍ ഹിക്കം. സൈനിക താവളത്തിനോട് ചേര്‍ന്ന് തന്നെ കപ്പല്‍ നിര്‍മാണ ശാലയും പേള്‍ ഹാര്‍ബറിലുണ്ട്. യുഎസ് സൈന്യത്തിന് വേണ്ട കപ്പലുകളും അന്തര്‍വാഹിനികളും ഇവിടെയാണ് നിര്‍മിക്കുന്നത്. 15 ഓളം അന്തര്‍വാഹിനികള്‍ ഇവിടെ ഉണ്ടെന്നാണ് റിപ്പോര്‍ട്ട്.

1941-ല്‍ ജപ്പാന്‍ പേള്‍ ഹാര്‍ബറിന് നേരെ നടത്തിയ ആക്രമണമാണ് അമേരിക്കയെ രണ്ടാം ലോക മഹായുദ്ധത്തിലേക്ക് നയിച്ചത്.

Top