പെരിയാറിനെക്കുറിച്ചുള്ള പ്രസ്താവനയില്‍ മാപ്പ് പറയില്ല: രജനീകാന്ത്

തിരുവനന്തപുരം: പെരിയാറിനെക്കുറിച്ചുള്ള പ്രസ്താവനയില്‍ മാപ്പ് പറയില്ലെന്ന് രജനീകാന്ത്. സാമൂഹ്യപരിഷ്‌കര്‍ത്താവ് പെരിയാര്‍ ഇ.വി രാമസ്വാമിയെക്കുറിച്ചുള്ള പ്രസ്താവനയില്‍ ഉറച്ചുനില്‍ക്കുന്നുവെന്നാണ് താരം പറയുന്നത്.

1971 ലെ പത്രവാര്‍ത്തകളുടെ അടിസ്ഥാനത്തിലിരുന്നു പ്രസ്താവന നടത്തിയത്. തുഗ്ലക്ക് മാസികയുടെ അമ്പതാം വാര്‍ഷികാഘോഷ പരിപാടിയില്‍ വച്ചായിരുന്നു രജനി പ്രതികരിച്ചത്. ജനുവരി 14ന് ചെന്നൈയില്‍ വച്ചായിരുന്നു പരിപാടി നടന്നത്.

അന്ധവിശ്വാസങ്ങള്‍ക്ക് എതിരായ പോരാട്ടങ്ങളുടെ ഭാഗമായി 1971 ല്‍ ശ്രീരാമന്റെയും സീതയുടേയും നഗ്‌നചിത്രങ്ങളുമായി പെരിയാര്‍ റാലി നടത്തിയിരുന്നു എന്ന താരത്തിന്റെ പ്രസ്താവനയാണ് വിവാദമായത്. ഈ പ്രതികരിണത്തിന് ശേഷം പെരിയാറെ അപമാനിച്ചെന്നാരോപിച്ച് ദ്രാവിഡര്‍ വിടുതലൈ കഴകം (ഡിവികെ) രംഗത്തെത്തുകയായിരുന്നു.

ഇന്നലെ മധുരയില്‍ രജനീകാന്തിന്റെ കോലം കത്തിച്ചിരുന്നു. കൂടാതെ പ്രവര്‍ത്തകര്‍ താരം മാപ്പ് പറയണമെന്നും ആവശ്യപ്പെടുകയുണ്ടായി. എന്നാല്‍ മാപ്പുപറയില്ലെന്നും പറഞ്ഞതില്‍ ഉറച്ചുനില്‍ക്കുന്നുവെന്നുമാണ് രജനി പ്രതികരിച്ചത്.

Top