പെരിയാറില്‍ കണ്ടെത്തിയ മൃതദേഹം; തിരിച്ചറിയാന്‍ വസ്ത്രങ്ങള്‍ പ്രദര്‍ശിപ്പിച്ച് പൊലീസ്

dead body

ആലുവ; പെരിയാറില്‍ കണ്ടെത്തിയ സ്ത്രീയുടെ അജ്ഞാത മൃതദേഹം തിരിച്ചറിയാനായി വസ്ത്രങ്ങള്‍ പ്രദര്‍ശിപ്പിച്ച് പൊലീസ്. കൊലചെയ്യപ്പെട്ട നിലയില്‍ കണ്ടെത്തിയ മൃതദേഹം ഒരാഴ്ച പിന്നിട്ടിട്ടും തിരിച്ചറിയാന്‍ കഴിയാത്തതിനാലാണ് അന്വേഷണ സംഘത്തിന്റെ പുതിയ നീക്കം. കഴിഞ്ഞ ചൊവ്വാഴ്ച രാത്രിയിലാണ് യു.സി. കോളേജിനു സമീപത്തുള്ള കടൂപ്പാടത്തെ വിന്‍സെന്‍ഷ്യന്‍ വിദ്യാഭവന്‍ സെമിനാരിയോടു ചേര്‍ന്നുള്ള കടവില്‍ മൃതദേഹം കണ്ടെത്തിയത്. ആദ്യഘട്ടങ്ങളില്‍ കാര്യക്ഷമമായി മുന്നേറിയെങ്കിലും അന്വേഷണത്തില്‍ ഇപ്പോള്‍ പുരോഗതിയില്ല.

മൃതദേഹം പെരിയാറില്‍ കൊണ്ടുവന്നിട്ടവരെ കണ്ടെത്തി അതിലൂടെ യുവതിയെ തിരിച്ചറിയാനുള്ള ശ്രമമാണ് പൊലീസ്നടത്തിയത്. ഇതിനിടെ മൃതദേഹത്തിലുണ്ടായിരുന്ന വസ്ത്രങ്ങള്‍ വഴി യുവതിയെ തിരിച്ചറിയാമെന്ന നിഗമനത്തിലാണ് പൊലീസ്. ‘ആപ്പിള്‍’ എന്ന് വെള്ള നിറത്തില്‍ എംബ്രോയ്ഡറി ചെയ്ത താര കമ്പനിയുടെ പച്ച നിറമുള്ള ത്രീഫോര്‍ത്ത് ലോവര്‍, ഓക്ക് വാലി കമ്പനിയുടെ നീല കളര്‍ ടോപ്പ് എന്നീ വസ്ത്രങ്ങളാണ് മൃതദേഹത്തില്‍നിന്ന് കണ്ടെത്തിയത്.

Top