മഴ ശക്തമായി തുടരുന്നു; പെരിയാറിന്റെ തീരങ്ങള്‍ പ്രളയക്കെടുതിയില്‍

periyar

കൊച്ചി: മഴ ശക്തമായി തുടരുന്ന സാഹചര്യത്തില്‍ എറണാകുളം ജില്ലയിലെ പെരിയാറിന്റെ തീരങ്ങള്‍ പ്രളയക്കെടുതിയില്‍.

ആലുവ, മൂവാറ്റുപുഴ, പറവൂര്‍, കോലഞ്ചേരി, കാലടി, കോതമംഗലം, പെരുമ്പാവൂര്‍, ഭാഗങ്ങളിലായി നിരവധി പേരാണ് വീടുകള്‍ക്കുള്ളിലും ടെറസിന് മുകളിലും കുടുങ്ങിക്കിടക്കുന്നത്. എന്നാല്‍, നാവികസേനയുടെയും പൊലീസിന്റേയും എന്‍.ഡി.ആര്‍.എഫിന്റെയും നേതൃത്വത്തില്‍ രക്ഷാപ്രവര്‍ത്തനം അതിവേഗം പുരോഗമിക്കുന്നുണ്ട്.

വെള്ളപ്പൊക്കത്തെ തുടര്‍ന്ന് ജില്ലയിലെ 250ഓളം ദുരിതാശ്വാസ ക്യാമ്പുകളിലായി ഇതിനോടകം 38,000ന് മുകളില്‍ ആളുകളെ പാര്‍പ്പിച്ചു കഴിഞ്ഞു. 11,000ത്തിന് മുകളില്‍ കുടുംബങ്ങളാണ് ഈ ക്യമ്പുകളിലുള്ളത്. എറണാകുളം ജില്ല കണ്ടതില്‍ വച്ച് ഏറ്റവും രൂക്ഷമായ പ്രളയബാധയാണ് നിലവില്‍ അനുഭവപ്പെടുന്നത്.

Top