പെരിയ ഇരട്ടക്കൊലപാതകം; ഉദുമ എംഎല്‍എ കെ.കുഞ്ഞിരാമന്റെ മൊഴി എടുത്തു

കാസര്‍ഗോഡ്: പെരിയയില്‍ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ കൊലപാതകത്തില്‍ ഉദുമ എംഎല്‍എ കെ കുഞ്ഞിരാമന്റെ മൊഴി എടുത്തു. ഏരിയ സെക്രട്ടറി കെ.മണികണ്ഠന്‍, ജില്ലാ സെക്രട്ടറിയേറ്റ് അംഗം മുസ്തഫ എന്നിവരുടെ മൊഴിയും അന്വേഷണ സംഘം രേഖപ്പെടുത്തിയിട്ടുണ്ട്. ക്രൈംബ്രാഞ്ച് ഡിവൈഎസ്പിയുടെ നേതൃത്വത്തിലാണ് മുതിര്‍ന്ന നേതാക്കളുടെ രേഖപ്പെടുത്തിയത്.

കഴിഞ്ഞ ഫെബ്രുവരിയിലാണ് യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരായ ശരത് ലാലിനെയും കൃപേഷിനെയും കൊലപ്പെടുത്തിയത്. സംഭവത്തില്‍ പെരിയ ലോക്കല്‍ കമ്മിറ്റിയംഗമായ പീതാംബരന്‍ ഉള്‍പ്പടെ ഏഴ് സിപിഎം പ്രവര്‍ത്തകര്‍ അറസ്റ്റിലായിരുന്നു.

അതേസമയം, പെരിയയില്‍ കൊല്ലപ്പെട്ട കൃപേഷിന്റെയും, ശരത് ലാലിന്റെയും സുഹൃത്തായ ദീപു കൃഷ്ണന്റെ വീടിനു നേര്‍ക്ക് ബോംബേറ് ഉണ്ടായി. സംഭവസമയത്ത് ദീപുവും കുടുംബവും വിട്ടിലുണ്ടായിരുന്നെങ്കിലും ആര്‍ക്കും പരുക്കേറ്റില്ല. ബേക്കല്‍ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. സിപിഎം പ്രവര്‍ത്തകരാണ് ബോംബെറിഞ്ഞതെന്നാണ് കോണ്‍ഗ്രസിന്റെ ആരോപണം.

Top