പെരിയ ഇരട്ടക്കൊലക്കേസ്; രണ്ട് സിപിഎം നേതാക്കളെ ചോദ്യം ചെയ്തു

കാസര്‍കോട്: പെരിയ ഇരട്ട കൊലക്കേസുമായി ബന്ധപ്പെട്ട് രണ്ട് സി.പി.എം നേതാക്കളെ സി.ബി.ഐ ചോദ്യം ചെയ്തു. സി.പി.എം പാക്കം ലോക്കല്‍ കമ്മിറ്റി സെക്രട്ടറിയും ഡി.വൈ.എഫ്.ഐ മുന്‍ ജില്ലാ കമ്മിറ്റിയംഗവുമായ രാഘവന്‍ വെളുത്തോളി, പാക്കം മുന്‍ ലോക്കല്‍ സെക്രട്ടറിയും സഹകരണ ബാങ്ക് എംപ്ലോയീസ് യൂണിയന്‍ നേതാവുമായ കുട്ടക്കരയിലെ കെ.വി. ഭാസ്‌കരന്‍ എന്നിവരെയാണ് ചോദ്യം ചെയ്തത്.

കാസര്‍കോട് പി.ഡബ്ല്യൂ.ഡി റെസ്റ്റ് ഹൗസിലെ സി.ബി.ഐ ക്യാമ്പ് ഓഫീസിലേക്ക് വിളിച്ചു വരുത്തിയാണ് ചോദ്യം ചെയ്തത്. പ്രതികള്‍ക്ക് സംരക്ഷണം നല്‍കുകയും തെളിവു നശിപ്പിക്കാന്‍ കൂട്ടുനില്‍ക്കുകയും ചെയ്‌തെന്നാണ് ഇവര്‍ക്കെതിരായ കുറ്റം.

 

Top