പെരിയ കേസ്; കോടതിയലക്ഷ്യ ഹര്‍ജി പിന്‍വലിച്ച് രക്ഷിതാക്കള്‍

കൊച്ചി: പെരിയ ഇരട്ടക്കൊലപാതക കേസിന്റെ രേഖകള്‍ ക്രൈംബ്രാഞ്ച് സിബിഐക്ക് കൈമാറാത്തതിന് എതിരായ കോടതിയലക്ഷ്യ ഹര്‍ജി ശരത് ലാലിന്റെയും കൃപേഷിന്റെയും രക്ഷിതാക്കള്‍ പിന്‍വലിച്ചു.

സിംഗിള്‍ ബെഞ്ച് ഉത്തരവില്‍ ഭേദഗതി വരുത്തി ഡിവിഷന്‍ ബെഞ്ച് പുതിയ ഉത്തരവ് ഇറക്കിയ സാഹചര്യത്തില്‍ സിംഗിള്‍ ബെഞ്ചിന് ഹര്‍ജി പരിഗണിക്കാന്‍ കഴിയില്ലെന്ന് സര്‍ക്കാര്‍ ചൂണ്ടിക്കാട്ടി. തുടര്‍ന്നാണ് ഹര്‍ജി പിന്‍വലിക്കുന്നതായി മാതാപിതാക്കള്‍ അറിയിച്ചത്. തുടര്‍ന്ന് കോടതിയലക്ഷ്യ ഹര്‍ജിയുമായി ഡിവിഷന്‍ ബെഞ്ചിനെ സമീപിക്കാന്‍ സിംഗിള്‍ ബെഞ്ച് അനുമതി നല്‍കി.

Top