പെരിയ ഇരട്ടക്കൊലപാതകം; കേസ് സിബിഐയ്ക്ക് വിട്ട് ഹൈക്കോടതി ഉത്തരവ്

കൊച്ചി: പെരിയ ഇരട്ടക്കൊലപാതകക്കേസ് സിബിഐയ്ക്ക് വിട്ട് ഹൈക്കോടതി ഉത്തരവ്. അന്വേഷണ സംഘത്തെ രൂക്ഷമായി വിമര്‍ശിച്ച കോടതി വിശ്വാസ്യത ഇല്ലാത്ത അന്വേഷണമാണ് നടന്നതെന്നും ചൂണ്ടിക്കാണിച്ചു.

സാക്ഷികളേക്കാള്‍ കണക്കിലെടുത്തത് പ്രതികളുടെ മൊഴിയാണെന്ന വിമര്‍ശനത്തോടൊപ്പം കേസിന്റെ കുറ്റപത്രം സിംഗിള്‍ ബെഞ്ച് റദ്ദാക്കുകയും ചെയ്തു.

ഉത്തരവിനെ തുടര്‍ന്ന് ഹൈക്കോടതിയോട് നന്ദിയുണ്ടെന്ന് കൃപേഷിന്റെ അച്ഛന്‍ പറഞ്ഞു. കോടതിയില്‍ നിന്ന് നീതി കിട്ടിയെന്ന് ശരത് ലാലിന്റെ അച്ഛനും പ്രതികരിച്ചു.

കഴിഞ്ഞ ഫെബ്രുവരിയിലാണ് യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരായ ശരത് ലാലിനെയും കൃപേഷിനെയും കൊലപ്പെടുത്തിയത്.

Top