പെരിയ കേസ്; സിബിഐ അന്വേഷണത്തില്‍ നന്ദി അറിയിച്ച് കുടുംബം

കാസര്‍ഗോഡ്: പെരിയ ഇരട്ടക്കൊലക്കേസില്‍ സിബിഐ അന്വേഷണം നടത്താമെന്ന ഡിവിഷന്‍ ബെഞ്ച് വിധി സ്വാഗതം ചെയ്ത് കൊല്ലപ്പെട്ട ശരത് ലാലിന്റെയും കൃപേഷിന്റെയും കുടുംബം.

കോടതി ഉത്തരവ് പുറത്തു വന്നതിനു പിന്നാലെ രാജ്‌മോഹന്‍ ഉണ്ണിത്താന്‍ എം.പി.യും കൊല്ലപ്പെട്ട ശരത് ലാലിന്റെയും കൃപേഷിന്റെയും അച്ഛന്മാരും നടത്തുന്ന നിരാഹാര സമരം അവസാനിപ്പിച്ചു. കേസില്‍ സി.ബി.ഐ. അന്വേഷണം ഊര്‍ജിതപ്പെടുത്തണമെന്നാവശ്യപ്പെട്ടാണ് സമരം ആരംഭിച്ചത്.

കാലങ്ങളായി ഹൈക്കോടതി വിധിക്കായി കാത്തിരിക്കുകയായിരുന്നു. കേസില്‍ സിബിഐ അന്വേഷണത്തെ ഇല്ലാതാക്കാന്‍ ശ്രമിച്ച സര്‍ക്കാരിനേറ്റ കനത്ത തിരിച്ചടിയാണ് വിധിയെന്നും കുടുംബം പ്രതികരിച്ചു.

Top