പെരിയ ഇരട്ടക്കൊലപാതകം: വ്യക്തി വൈരാഗ്യം മൂലമാണെന്ന് ക്രൈംബ്രാഞ്ചിന്റെ പ്രാഥമിക റിപ്പോര്‍ട്ട്

കാസര്‍കോട്: പെരിയയിലെ കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ കലപാതകത്തില്‍ ക്രൈംബ്രാഞ്ച് അന്വേഷണ സംഘം പ്രാഥമിക റിപ്പോര്‍ട്ട് സമര്‍പ്പിച്ചു. ഇരട്ടക്കൊലപാതകം വ്യക്തി വൈരാഗ്യം മൂലമാണെന്നാണ് പ്രാഥമിക റിപ്പോര്‍ട്ട് പറയുന്നത്.

കൊലപാതകത്തില്‍ സി.പി.എം ജില്ലാ നേതാക്കള്‍ക്കോ ഉദുമ എം.എല്‍.എയ്‌ക്കോ പങ്കില്ലെന്നും ക്രൈംബ്രാഞ്ചിന്റെ റിപ്പോര്‍ട്ടില്‍ പറയുന്നു. സി.പി.എം ലോക്കല്‍ കമ്മിറ്റി മുന്‍ അംഗം പീതാംബരനെ ശരത് ലാല്‍ മര്‍ദ്ദിച്ചതാണ് കൊലപാതകത്തിലേക്ക് നയിച്ചത്. ഇതിനിടയില്‍ കൃപേഷ് യാദൃശ്ചികമായി കൊല്ലപ്പെടുകയായിരുന്നു.എന്നാല്‍ കൊലപാതകത്തിന്റെ മുഖ്യസൂത്രധാരന്‍ പീതാംബരന്‍ തന്നെയാണെന്നും റിപ്പോര്‍ട്ടില്‍ പറയുന്നതായാണ് സൂചന.

അതേസമയം, കേസ് അന്വേഷണം സി.ബി.ഐയ്ക്ക് കൈമാറണം എന്നാവശ്യപ്പെട്ട് കോണ്‍ഗ്രസ് അടുത്ത ആഴ്ച ഹൈക്കോടതിയെ സമീപിക്കും. ഹൈക്കോടതിയില്‍ ഹര്‍ജി ഫയല്‍ ചെയുന്നതിനാവശ്യമായ രേഖകളെല്ലാം കോണ്‍ഗ്രസ് നേതൃത്വം ശേഖരിച്ചു തയ്യാറാക്കി കഴിഞ്ഞു.

Top