പെരിയ ഇരട്ടക്കൊല: സിപിഎമ്മിന്റെ നാണംകെട്ട ഇടപെടലിനെ തുടര്‍ന്നാണ് അന്വേഷണം വഴിമുട്ടിയതെന്നു മുല്ലപ്പള്ളി

തിരുവനന്തപുരം: പെരിയ ഇരട്ടക്കൊലപാതകക്കേസില്‍ അന്വേഷണം വഴിമുട്ടിയെന്ന സിബിഐ വെളിപ്പെടുത്തല്‍ ഞെട്ടിപ്പിക്കുന്നതെന്നു കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന്‍. കൊലപാതകികളെ സംരക്ഷിക്കുന്ന സിപിഎമ്മിന്റെ നാണംകെട്ട ഇടപെടലിനെ തുടര്‍ന്നാണ് കേസ് അന്വേഷണം വഴിമുട്ടിയത്. സര്‍ക്കാരാണു കേസ് അട്ടിമറിക്കുന്നതെന്നും മുല്ലപ്പള്ളി പറഞ്ഞു.

കേസിന്റെ പലഘട്ടത്തിലും നാടകീയ രംഗങ്ങളാണു കോടതിയില്‍ അരങ്ങേറിയത്. ഇരട്ടക്കൊല കേസിലെ പ്രതികള്‍ക്ക് ഏതുവിധേനയും ജാമ്യം തരപ്പെടുത്താനുള്ള നീക്കങ്ങളുണ്ടായതെന്നും അദ്ദേഹം വ്യക്തമാക്കി. കോടതി ഉത്തരവ് പ്രകാരം അന്വേഷണത്തിനു തയാറായ സിബിഐ പലതവണ ആവശ്യപ്പെട്ടിട്ടും കേസ് ഡയറിയും അനുബന്ധ രേഖകളും നല്‍കാന്‍ ക്രൈംബ്രാഞ്ച് തയാറായില്ലെന്നും മുല്ലപ്പള്ളി കൂട്ടിച്ചേര്‍ത്തു.

Top