പെരിയ ഇരട്ടക്കൊലപാതകം: അറസ്റ്റ് സിബിഐ അന്വേഷണം വരുമെന്ന് കണ്ടതോടെയെന്ന് ചെന്നിത്തല

ramesh chennithala

തിരുവനന്തപുരം: കാസര്‍കോഡ് പെരിയ ഇരട്ടക്കൊലപാതക കേസില്‍ അറസ്റ്റിലായ സിപിഎം ഉദുമ ഏരിയ സെക്രട്ടറിയേയും കല്യോട്ട് ബ്രാഞ്ച് സെക്രട്ടറിയേയും രക്ഷപ്പെടുത്താന്‍ വേണ്ടിയുള്ള അറസ്റ്റ് നാടകമാണ് ഇപ്പോള്‍ നടന്നിരിക്കുന്നതെന്ന്
പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. സ്റ്റേഷന്‍ ജാമ്യം കിട്ടുന്ന വകുപ്പ് ഉപയോഗിച്ച് അറസ്റ്റ് ചെയ്യുക വഴി അവരെ രക്ഷപ്പെടുത്താനാണ് പൊലീസ് ശ്രമിക്കുന്നതെന്നും ചെന്നിത്തല ആരോപിച്ചു.

സിബിഐ അന്വേഷണം വേണമെന്ന ആവശ്യത്തില്‍ ഉറച്ച് നില്‍ക്കുന്നുവെന്നും കേസില്‍ സിപിഎം നേതാക്കളുടെ അറസ്റ്റ് സിബിഐ അന്വേഷണം വരുമെന്ന് കണ്ടതോടെയാണെന്നും ചെന്നിത്തല കൂട്ടിച്ചേര്‍ത്തു.

Top