പെരിയ ഇരട്ടക്കൊലപാതകം; പ്രതികള്‍ സമര്‍പ്പിച്ച ജാമ്യാപേക്ഷ പിന്‍വലിച്ചു

കൊച്ചി: പെരിയ ഇരട്ടക്കൊലക്കേസില്‍ റിമാന്‍ഡില്‍ കഴിയുന്ന പ്രതികള്‍ ജാമ്യാപേക്ഷ പിന്‍വലിച്ചു. ജാമ്യാപേക്ഷ ഹൈക്കോടതി ഇന്ന് പരിഗണിക്കാനിരിക്കെയാണ് കേസിലെ പ്രതികളായ സജി പി. ജോര്‍ജ്, മുരളി, രഞ്ജിത്ത് എന്നിവര്‍ ജാമ്യ ഹര്‍ജി പിന്‍വലിച്ചത്.

ജാമ്യം തേടി സ്‌പെഷ്യല്‍ കോടതിയെ സമീപിക്കാന്‍ ഒരുങ്ങുകയാണെന്ന് കാണിച്ചായിരുന്നു പ്രതികള്‍ ഹര്‍ജി പിന്‍വലിച്ചത്.

ബുധനാഴ്ച പ്രതികളുടെ ജാമ്യ ഹര്‍ജികള്‍ പരിഗണിക്കവേ ഈ കേസ് നടപടികള്‍ വൈകിപ്പിക്കാനായി ചില രഹസ്യ അജണ്ടകള്‍ ഉള്ളതായി സംശയിക്കുന്നുവെന്ന് ജസ്റ്റീസ് ബി. സുധീന്ദ്രകുമാറിന്റെ ബെഞ്ച് വാക്കാല്‍ പരാമര്‍ശിച്ചു. ഇതിനു പിന്നാലെയാണ് പ്രതികള്‍ ഹര്‍ജി പിന്‍വലിച്ചത്.

Top