പെരിയ കേസ് പ്രതിയുടെ കാണാതായ ബൈക്ക് കണ്ടെത്തി

കാസര്‍കോട്: പെരിയ ഇരട്ടകൊലക്കേസില്‍ എട്ടാം പ്രതിയായ വെളുത്തോളി സുബാഷിന്റെ ഉടമസ്ഥതയിലുളള കാണാതായ ബൈക്ക് കണ്ടെത്തി. ബേക്കല്‍ പൊലീസ് സ്‌റ്റേഷനില്‍ നിന്നും കാണാതായ ബൈക്ക് ഹോസ്ദുര്‍ഗ് പൊലീസാണ് കണ്ടെത്തിയത്.

കേസുമായി ബന്ധപ്പെട്ട പ്രതികളുടെ 12 വാഹനങ്ങള്‍ ക്രൈംബ്രാഞ്ച് കസ്റ്റഡിയിലെടുത്തു. ഇവ ഫോറന്‍സിക് പരിശോധനയ്ക്ക് വിട്ടുകിട്ടുന്നതിന് സിബിഐ ശ്രമം തുടങ്ങിയ ഘട്ടത്തിലാണ് ഒരു വാഹനം കാണാതായ സംഭവം അറിയുന്നത്. ഇക്കൂട്ടത്തില്‍ 11എണ്ണവും കാസര്‍കോട് ക്രൈംബ്രാഞ്ച് ഓഫീസിലുണ്ട്.

കെഎല്‍ 60 എല്‍ 5730 ഹോണ്ട ബൈക്കിലാണ് സുബാഷ് പെരിയയില്‍ കൃപേഷിനെയും ശരത്‌ലാലിനെയും ആക്രമിക്കാനെത്തിയത്. പനയാല്‍ വെളുത്തോളി സ്വദേശിയായ ഇയാള്‍ സംഭവ ശേഷം ഗള്‍ഫിലേക്ക് മുങ്ങിയെങ്കിലും നാട്ടിലെത്തിച്ച് പിടികൂടി.

Top