പെരിയ കേസ്; സര്‍ക്കാര്‍ ഹര്‍ജി അടുത്തയാഴ്ച പരിഗണിക്കും

ന്യൂഡല്‍ഹി: പെരിയ കേസ് സിബിഐക്ക് വിട്ട ഹൈക്കോടതി വിധി ചോദ്യം ചെയ്ത് സംസ്ഥാന സര്‍ക്കാര്‍ നല്‍കിയ ഹര്‍ജി പരിഗണിക്കുന്നത് സുപ്രീംകോടതി അടുത്ത ആഴ്ചത്തേക്ക് മാറ്റി. സിബിഐ ആവശ്യം അംഗീകരിച്ചാണ് കേസ് മാറ്റിയത്. അന്വേഷണം സംബന്ധിച്ച വിവരങ്ങള്‍ സീല്‍ വച്ച കവറില്‍ സിബിഐ സുപ്രീംകോടതിയില്‍ നല്‍കിയിരുന്നു.

അന്വേഷണവുമായി മുന്നോട്ടുപോകുന്നതിന് സര്‍ക്കാരിന്റെ ഭാഗത്തു നിന്ന് യാതൊരു സഹകരണവും ഇല്ല, കേസ് ഡയറി ഉള്‍പ്പടെയുള്ള രേഖകള്‍ കൈമാറിയില്ല തുടങ്ങിയ വിവരങ്ങള്‍ സിബിഐ സമര്‍പ്പിച്ച റിപ്പോര്‍ട്ടില്‍ ഉണ്ട്. സിബിഐ അന്വേഷണം ആരംഭിച്ചിട്ടുണ്ടെങ്കില്‍ ഇടപെടില്ലെന്ന് സുപ്രീംകോടതി വ്യക്തമാക്കിയിരുന്നു.

Top