പെരിങ്ങല്‍ക്കൂത്ത് ഡാം തുറന്നേക്കും, മുന്നറിയിപ്പുമായി വൈദ്യുത വകുപ്പ്

ചാലക്കുടി: ജലനിരപ്പ് ഉയര്‍ന്നതിനെ തുടര്‍ന്ന് പെരിങ്ങല്‍ക്കൂത്ത് ഡാം തുറക്കാന്‍ സാധ്യതയുണ്ടെന്ന് വൈദ്യുത വകുപ്പിന്റെ മുന്നറിയിപ്പ്.

പരമാവധി സംഭരണശേഷിയായ 424 മീറ്റര്‍ ജലനിരപ്പെത്തിയാല്‍ ഏതു സമയവും ഡാം തുറന്നേക്കുമെന്ന് അധികൃതര്‍ മുന്നറിയിപ്പ് നല്‍കുന്നു. ചാലക്കുടി പുഴയുടെ തീരത്തു താമസിക്കുന്നവരോട് മുന്‍കരുതല്‍ സ്വീകരിക്കാനും മുന്നറിയിപ്പ് നല്‍കി.

ഡാമിന്റെ വൃഷ്ടിപ്രദേശങ്ങളില്‍ കഴിഞ്ഞ ദിവസങ്ങളില്‍ ശക്തമായ മഴ പെയ്യുന്നുണ്ട്. ഇതാണ് ഡാമില്‍ ജലനിരപ്പ് ഉയരാന്‍ കാരണം.

Top