പെരിങ്ങളം റംല വധക്കേസില്‍ ഭര്‍ത്താവ് നാസറിന് ജീവപര്യന്തം

കോഴിക്കാട് : പെരിങ്ങളം റംല വധക്കേസില്‍ ഭര്‍ത്താവ് നാസറിന് കോടതി ജീവപര്യന്തം തടവും ഒരു ലക്ഷം രൂപ പിഴയും വിധിച്ചു. മാറാട് സ്പെഷ്യല്‍ അഡീഷണല്‍ സെഷന്‍സ് കോടതിയാണ് ശിക്ഷ വിധിച്ചത്. പിഴ അടച്ചില്ലെങ്കില്‍ രണ്ട് വര്‍ഷം കൂടി തടവ് അനുഭവിക്കണം. 2017 സെപ്റ്റംബര്‍ ഒന്നിനാണ് റംലയെ ഭര്‍ത്താവ് നാസര്‍ അതിക്രൂരമായി കൊലപ്പടുത്തിയത്.

പെരിങ്ങളം തടമ്പാട്ടുതാഴത്തെ വാടകവീട്ടില്‍ വച്ചാടിരുന്നു സംഭവം. വൈികിട്ട് ജോലി കഴിഞ്ഞ് വീട്ടിലെത്തിയ റംലയോട് പണവും ഫോണും ആവശ്യപ്പെട്ടതിനെ തുടര്‍ന്നുണ്ടായ തര്‍ക്കത്തിനൊടുവിലാണ് നാസര്‍ റംലയെ കൊലചെയ്തത്. കൊടുവാള്‍ കൊണ്ട് തലക്കും കത്തികൊണ്ട് വയറിനും വെട്ടേറ്റ റംലയെ ആശുപത്രിയില്‍ എത്തിച്ചങ്കിലും മരണം സംഭവിച്ചിരുന്നു.

സംഭവസ്ഥലത്ത് ഓടിയെത്തിയ വീട്ടുടമ രക്തത്തില്‍ കുളിച്ച് കിടക്കുന്ന റംലയെയും കത്തിയുമായി നില്‍ക്കുന്ന നാസറിനേയുനാണ് കണ്ടത്. വീട്ടുടമയുടെ ഈ മെഴിയാണ് കേസില്‍ നിര്‍ണ്ണായകമായത്. 35 രേഖകളും 22 തൊണ്ടിമുതലുകളും പ്രോസിക്യൂഷന്‍ ഹാജരാക്കിയിരുന്നു. കോഴിക്കോട് ജില്ലാ ജയിലില്‍ കഴിയുന്ന പ്രതിയെ വീഡിയെ കോളിലൂടെ ഹാജരാക്കിയാണ് വിധി പറഞ്ഞത്.

Top