ജലനിരപ്പ് ഉയര്‍ന്നു; പെരിങ്ങല്‍ക്കൂത്ത് ഡാം തുറന്നു

തൃശൂര്‍: മഴ ശക്തമായതിനെ തുടര്‍ന്ന് ജലനിരപ്പ് ഉയര്‍ന്ന പെരിങ്ങല്‍ക്കുത്ത് ഡാം തുറന്നു. ചാലക്കുടി പുഴയോരത്ത് ജാഗ്രതാ നിര്‍ദേശം പുറപ്പെടുവിച്ചു. പുഴയില്‍ ജലനിരപ്പ് ഉയരുന്നതിനാല്‍ ജനങ്ങള്‍ നദിയില്‍ ഇറങ്ങരുതെന്ന് നിര്‍ദേശിച്ചിട്ടുണ്ട്.

വയനാട്ടിലും കനത്ത മഴ തുടരുകയാണ്. വയനാട് പനമരത്തും മാനന്തവാടിയിലും പുഴയില്‍ ജലനിരപ്പ് ഉയര്‍ന്നു. പൊതുജനങ്ങള്‍ ജാഗ്രത പാലിക്കണമെന്ന് ജില്ലാ ഭരണകൂടം നിര്‍ദേശം നല്‍കി.

Top