കെ.എ.എസ് നടപ്പാക്കുന്നു ; പ്രതിഷേധിച്ച് പ്രതിപക്ഷ സര്‍വ്വീസ് സംഘടനകള്‍ രംഗത്ത്‌

തിരുവനന്തപുരം: കേരള അഡ്മിനിസ്‌ട്രേറ്റീവ് സര്‍വ്വീസ് നടപ്പാക്കുന്നതില്‍ അനുകൂല നിലപാടും, പ്രതികൂല നിലപാടും അറിയിച്ച് സര്‍വ്വീസ് സംഘടനകള്‍.

ഇത് സംബന്ധിച്ച് ഇടത് അനൂകൂല സംഘടനകള്‍ സെക്രട്ടറിയേറ്റിന് മുന്നില്‍ ആഹ്ലാദപ്രകടനം നടത്തി.

എന്നാല്‍, കെ.എ.എസ് നടപ്പാക്കാനുള്ള തീരുമാനത്തില്‍ പ്രതിഷേധിച്ച് നാളെ പണിമുടക്കുമെന്ന് പറഞ്ഞ് പ്രതിപക്ഷ സര്‍വ്വീസ് സംഘടനകളും രംഗത്തെത്തിയിട്ടുണ്ട്.

ജനുവരി ഒന്നു മുതലാണ് കേരള അഡ്മിനിസ്‌ട്രേറ്റീവ് സര്‍വ്വീസ് നിലവില്‍ വരുന്നത്.

Top