രാജീവ് ഗാന്ധി വധക്കേസ് പ്രതി പേരറിവാളന് പരോള്‍

ചെന്നൈ: രാജീവ് ഗാന്ധി വധക്കേസ് പ്രതി പേരറിവാളന് പരോള്‍ അനുവദിച്ചു. മദ്രാസ് ഹൈക്കോടതി രണ്ടാഴ്ചത്തേക്കാണ് പരോള്‍ അനുവദിച്ചത്. പേരറിവാളന്റെ ജയില്‍ മോചനത്തിന് തമിഴ്നാട് സര്‍ക്കാര്‍ തീരുമാനത്തിന് 2 വര്‍ഷം കഴിഞ്ഞിട്ടും ഗവര്‍ണര്‍ അംഗീകാരം നല്‍കാത്തതില്‍ സുപ്രീം കോടതി നേരത്തെ അതൃപ്തി പ്രകടിപ്പിച്ചിരുന്നു.

അതേസമയം, രാജീവ് ഗാന്ധി വധക്കേസ് പ്രതികളുടെ ജയിലില്‍ നിന്നും മോചനത്തില്‍ ഗവര്‍ണറുടെ തീരുമാനം നീളുന്നത് മനുഷത്വരഹിതമെന്ന് ഡിഎംകെ പറഞ്ഞിരുന്നു. സര്‍ക്കാര്‍ ശുപാര്‍ശ അംഗീകരിക്കണമെന്ന് ആവശ്യപ്പെട്ട് ഗവര്‍ണര്‍ക്ക് കത്ത് അയച്ചു. പ്രതികളുടെ മോചിപ്പിക്കണമെന്ന ആവശ്യം ശക്തമാക്കി ഡിഎംകെയ്ക്ക് പുറമേ പിഎംകെയും ഗവര്‍ണര്‍ക്ക് കത്ത് നല്‍കി.

Top