രാജീവ് ഗാന്ധി വധക്കേസ്; 26 വര്‍ഷത്തെ ജയില്‍വാസത്തിനുശേഷം പേരറിവാളനു പരോള്‍

ചെന്നൈ: രാജീവ് ഗാന്ധി വധക്കേസില്‍ ശിക്ഷിക്കപ്പെട്ട് ജയിലില്‍ കഴിയുന്ന പ്രതികളിലൊരാളായ പേരറിവാളനു പരോള്‍ അനുവദിച്ചു.

30 ദിവസത്തെ പരോളാണ് തമിഴ്‌നാട് സര്‍ക്കാര്‍ അനുവദിച്ചിരിക്കുന്നത്. പ്രായമായി രോഗാവസ്ഥയില്‍ കഴിയുന്ന മാതാപിതാക്കളെ സന്ദര്‍ശിക്കുന്നതിനാണ് പരോള്‍. പേരറിവാളന്റെ അമ്മ അര്‍പ്പുതമ്മാളിന്റെ അപേക്ഷ പരിഗണിച്ചാണ് സര്‍ക്കാര്‍ തീരുമാനം.

26 വര്‍ഷത്തിനുശേഷമാണ് പേരറിവാളനു പരോള്‍ അനുവദിക്കുന്നത്. വെല്ലൂര്‍ സെന്‍ട്രല്‍ ജയിലിലാണ് പേരറിവാളനെ താമസിപ്പിച്ചിരിക്കുന്നത്.

1991 മേയ് 21 നാണു രാജീവ് ഗാന്ധി വധിക്കപ്പെട്ടത്. 1998 ജനുവരിയില്‍ പ്രത്യേക കോടതി 26 പ്രതികള്‍ക്കു വധശിക്ഷ വിധിച്ചു. 1999 മേയ് 11ന് ഇവരില്‍ നളിനിയുള്‍പ്പെടെ നാലു പ്രതികള്‍ക്കെതിരായ വധശിക്ഷ സുപ്രീംകോടതി ശരിവച്ചു.

നളിനിയുടെ വധശിക്ഷ, തമിഴ്‌നാട് മന്ത്രിസഭയുടെയും കോണ്‍ഗ്രസ് അധ്യക്ഷ സോണിയഗാന്ധിയുടേയും അഭ്യര്‍ഥനകള്‍ പരിഗണിച്ചു ജീവപര്യന്തമാക്കി തമിഴ്‌നാട് ഗവര്‍ണര്‍ നേരത്തേ ഇളവുചെയ്തിരുന്നു. തുടര്‍ന്ന് മറ്റുപ്രതികളുടെയും വധശിക്ഷ കോടതി ജീവപര്യന്തമാക്കി ചുരുക്കി.

Top