ഒരു യഥാര്‍ത്ഥ മനുഷ്യനാണ് മമ്മുക്ക-സാധനയുടെ അച്ഛന്റെ ഫേസ്ബുക്ക് കുറിപ്പ് വൈറല്‍

പേരന്‍പില്‍ മമ്മൂട്ടിയോടൊപ്പം ഏറെ പ്രസിദ്ധി നേടിയ കഥാപാത്രമാണ് സാധനയുടെ പാപ്പ. സ്പാസ്റ്റിക് പാരലൈസ് ബാധിച്ച കൗമാരക്കാരിയായി സാധന ചിത്രത്തില്‍ ജീവിച്ചു കാണിക്കുകയായിരുന്നു. ഒരു കൗമാരക്കാരിയേ സംബന്ധിച്ച് ഏറെ വെല്ലുവിളി നേരിടുന്ന കഥാപാത്രമായിരുന്നു പാപ്പയുടേത്. പേരമ്പ് കണ്ടിറങ്ങുന്ന ഓരോ വ്യക്തിയുടേയും മനസില്‍ ഒരു നേര്‍ത്ത വിങ്ങല്‍ ബാക്കി നിര്‍ത്തിയാണ് അമുദനും മകള്‍ പാപ്പയും വിടപറയുന്നത്.

ഇപ്പോളിതാ മ്മുട്ടിയുടെ വീട്ടിലെത്തി അദ്ദേഹത്തേയും ദുല്‍ക്കറിനേയും കണ്ടെതിന്റെ വിശേഷം പങ്കുവെക്കുകയാണ് സാധനയും കുടുബവും. സാധനയുടെ അച്ഛനായ ശങ്കരനാരായണന്‍ വെങ്കിടേഷാണ് ഫേസ്ബുക്കിലൂടെ വിശേഷം പങ്കുവെക്കുന്നത്.

ശങ്കരനാരായണന്റെ ഫേസ്ബുക്ക് കുറിപ്പ്

‘ ഒരു യഥാര്‍ത്ഥ മനുഷ്യനാണ് മമ്മുക്ക. ഈ കുറിപ്പ് മെഗാസ്റ്റാറിനുള്ള നന്ദി പ്രകടനമാണ്. ഞങ്ങളെ അദ്ദേഹത്തിന്റെ വീട്ടിലേക്കു ക്ഷണിച്ചതിനും ദുല്‍ക്കര്‍ സല്‍മാനുമായി പരിചയപ്പെടാന്‍ അവസരം തന്നതിനും. ചെല്ലമ്മ ( സാധനയുടെ വിളിപ്പേര്) ദുല്‍ക്കറിന്റെ വലിയ ആരധികയാണ്. ദുല്‍ക്കറിന്റെ വിനയം ഞങ്ങളെ ഞെട്ടിക്കുന്നതായിരുന്നു. ഷൂട്ടങ്ങ് തിരക്കുകള്‍ക്കു ശേഷമെത്തിയ അദ്ദേഹം ഒരു മണിക്കൂര്‍ നേരം ഞങ്ങളോടൊപ്പം ചിലവിട്ടു. റാമിനേയും സാധനയേയും പ്രശംസിച്ചു. മമ്മൂട്ടിസാറും വളരെ സന്തോഷവാനായിരുന്നു. ഒരുപാട് കാര്യങ്ങള്‍ ഞങ്ങള്‍ സംസാരിച്ചു. എല്ലാവരും ചേര്‍ന്ന് ഒരു വലിയ കുടുംബം ആയിരിക്കുന്നതായി തോന്നി തിരിച്ചു പോരുമ്പോള്‍. ഇതാണ് പേരമ്പിന്റെ പേരില്‍ ലഭിക്കുന്ന ആദ്യത്തെ അവാര്‍ഡെന്നു തോന്നുന്നു. ഈ ദിവസം വര്‍ഷങ്ങളോളം ഞങ്ങള്‍ ഓര്‍ത്തുവെക്കും. ഇതെല്ലാം ഒരാള്‍ ഉള്ളതുകൊണ്ട് മാത്രം സാധിച്ചതാണ് സംവിധായകന്‍ റാം.. അദ്ദേഹത്തിനു നന്ദിപറഞ്ഞാല്‍ തീരുന്നതല്ല. സ്‌നേഹം നിറഞ്ഞ ലോകത്തിലാണ് നമ്മളെല്ലാം ഉള്ളതെന്ന് തോന്നുന്നു..’

Top