പേരന്‍പിലെ കഥാപാത്രത്തിന് മമ്മൂട്ടിക്ക് ദേശീയ പുരസ്‌കാരത്തിനുള്ള നാമനിര്‍ദേശം

പേരന്‍പിലെ അമുദവന്‍ എന്ന കഥാപാത്രത്തിന് മമ്മൂട്ടിക്ക് ദേശീയ പുരസ്‌കാരത്തിനുള്ള നാമനിര്‍ദേശം. ദേശീയ പുരസ്‌കാരത്തിനുള്ള നാമനിര്‍ദ്ദേശം ഏറ്റവുമധികം ലഭിച്ചിട്ടുള്ള നടനാണ് മമ്മൂട്ടി. ഇതിന് മുമ്പ് മൂന്ന് തവണ ദേശീയ പുരസ്‌കാരം സ്വന്തമാക്കിയ മമ്മൂട്ടി പതിനഞ്ചു വട്ടം അവസാന റൗണ്ടില്‍ എത്തിയിട്ടുണ്ട്.

മമ്മൂട്ടിയെ കൂടാതെ പാപ്പയെ അവതരിപ്പിച്ച സാധന, മികച്ച സംവിധായകനായി റാം, മികച്ച ചിത്രം, ഛായാഗ്രാഹണം, സംഗീതം തുടങ്ങിയ വിഭാഗങ്ങളിലും പേരന്‍പിന് നാമനിര്‍ദ്ദേശമുണ്ട്.

Top