ആഗോള ബോക്‌സ് ഓഫീസില്‍ 15 കോടിക്കു മുകളില്‍ കളക്ഷന്‍ നേടി പേരന്‍പ്

ഗോള ബോക്‌സ് ഓഫീസില്‍ 15- 20 കോടി കളക്ഷന്‍ നേടി മമ്മൂട്ടി ചിത്രം പേരന്‍പ്. ചിത്രം റിലീസ് ചെയ്ത് മൂന്ന് ആഴ്ചക്കുള്ളിലാണ് ഈ വിജയം സ്വന്തമാക്കിയത്. തമിഴില്‍ മാസ് പടങ്ങള്‍ മാത്രമല്ല ക്ലാസ് പടങ്ങളും ഹിറ്റാകും എന്ന് പേരന്‍പിലൂടെ റാം തെളിയിച്ചു. കുറഞ്ഞ ബജറ്റില്‍ നിര്‍മ്മിച്ച പേരന്‍പ് ആഗോള തലത്തിലെ പ്രശംസകള്‍ മാത്രമല്ല, മികച്ച സാമ്പത്തിക വിജയം കൂടി ഇതിനകം ഉറപ്പിച്ചു കഴിഞ്ഞു.

മൂന്നാം ആഴ്ച പിന്നിടുമ്പോഴും ചെന്നൈ ബോക്‌സ് ഓഫീസില്‍ ചിത്രം മികച്ച പ്രകടനമാണ് കാഴ്ചവെക്കുന്നത്. കേരളത്തിലെ നിരവധി തിയേറ്ററുകളില്‍ ഇപ്പോഴും ചിത്രം പ്രദര്‍ശനം തുടരുന്നുണ്ട്. കേരളത്തില്‍ നിന്നു 7 കോടിക്കു മുകളില്‍ കളക്ഷനാണ് ഇതുവരെ നേടിയത്.

ഇന്ത്യക്ക് പുറത്ത് യുഎഇ/ ജിസിസി സെന്ററുകളില്‍ നിന്ന് 2 കോടിക്കു മുകളില്‍ കളക്ഷന്‍ നേടിയിട്ടുണ്ട്. ചില ജിസിസി രാഷ്ട്രങ്ങളില്‍ രണ്ടാഴ്ച വൈകിയായിരുന്നു റിലീസ് എങ്കിലും ചിത്രത്തിന്റെ പ്രദര്‍ശനത്തേയോ കളക്ഷനെയോ അത് ബാധിച്ചിട്ടില്ല. ജപ്പാന്‍ ഉള്‍പ്പെടെയുള്ള രാജ്യങ്ങളിലും ചിത്രം പ്രദര്‍ശനത്തിനെത്തിയിട്ടുണ്ട്.

Top