പേരന്‍പിന് മമ്മൂട്ടി പ്രതിഫലം വാങ്ങിയിട്ടില്ലെന്ന് നിര്‍മാതാവ്

മ്മൂട്ടി നായകനായെത്തുന്ന ബഹുഭാഷാ ചിത്രമാണ് ‘പേരന്‍പ് . ചലച്ചിത്ര മേളകളില്‍ പ്രത്യേക ശ്രദ്ധയും അഭിനന്ദനവും നേടിയ ചിത്രം തീയേറ്ററുകളില്‍ റിലീസാകാന്‍ കാത്തിരിക്കുകയാണ് ആരാധകര്‍.

ചിത്രത്തില്‍ അഭിനയിക്കാന്‍ മമ്മൂട്ടി പ്രതിഫലം വാങ്ങിയിട്ടില്ലെന്നതാണ് റിപ്പോര്‍ട്ടുകള്‍. ഒരു ടിവി ഷോയിലെ അഭിമുഖത്തിലാണ് ഇക്കാര്യം നിര്‍മാതാവ് വെളിപ്പെടുത്തിയത്.

സ്പാറ്റിക് പരാലിസിസ് ബാധിച്ച പെണ്‍കുട്ടിയുടെ അച്ഛന്റെ കഥാപാത്രമാണ് മമ്മൂട്ടി അവതരിപ്പിക്കുന്നത്. സാധനയാണ് മകളായി അഭിനയിക്കുന്നത്. അമുദന്‍ എന്നാണ് മമ്മൂട്ടിയുടെ കഥാപാത്രത്തിന്റെ പേര്. ചലച്ചിത്രമേളകളില്‍ പ്രദര്‍ശിപ്പിച്ച ചിത്രം കണ്ടവര്‍ പറഞ്ഞത് ഗംഭീര അഭിപ്രായമാണ്.

യുവാന്‍ ശങ്കര്‍ രാജയാണ് സംഗീതമൊരുക്കിയത്.തേനി ഈശ്വര്‍ ക്യാമറയും ശ്രീകര്‍ പ്രസാദ് എഡിറ്റിങ്ങും നിര്‍വഹിച്ചു. സമുദ്രക്കനി, അഞ്ജലി, സുരാജ് വെഞ്ഞാറമൂട്, സിദ്ദിഖ് എന്നിവരും പ്രധാന വേഷങ്ങളിലെത്തുന്നുണ്ട്. ഫെബ്രുവരി ഒന്നിന് ചിത്രം തീയേറ്ററിലെത്തും.

Top