മമ്മൂട്ടിയുടെ ‘പേരന്‍പ്’ ഫസ്റ്റ്‌ലുക്ക് പ്രൊമോ വീഡിയോ പുറത്തിറങ്ങി

മ്മൂട്ടി കേന്ദ്രകഥാപാത്രമായെത്തുന്ന തമിഴ് ചിത്രം പേരന്‍പിന്റെ ഫസ്റ്റ്‌ലുക്ക് പ്രൊമോ വീഡിയോ പുറത്തിറങ്ങി. റാം ആണ് ചിത്രം സംവിധാനം ചെയ്യുന്നത്. ചിത്രത്തിന്റെ മലയാള പതിപ്പും പുറത്തിറങ്ങുന്നുണ്ട്. അഞ്ജലി അമീറാണ് ചിത്രത്തില്‍ നായികയായെത്തുന്നത്. സ്പാസ്ടിക്ക് ആയ മകളുടെ അച്ഛന്‍ വേഷത്തിലാണ് മമ്മൂട്ടി ചിത്രത്തില്‍ എത്തുന്നത്. അമുദവന്‍ എന്നാണ് അദ്ദേഹത്തിന്റെ കഥാപാത്രത്തിന്റെ പേര്.

യുവന്‍ ശങ്കര്‍ രാജ സംഗീതം പകരുന്ന ചിത്രം നിര്‍മ്മിക്കുന്നത് പി എല്‍ തേനപ്പനാണ്. ക്യാമറ തേനി ഈശ്വര്‍, എഡിറ്റിങ് സൂര്യ പ്രഥമന്‍. ചിത്രം ഈ വര്‍ഷം തിയറ്ററുകളില്‍ റിലീസ് ചെയ്യും.

Top