ജെന്നിഫര്‍ ഗാര്‍നെറിന്റെ ആക്ഷന്‍ ത്രില്ലര്‍ ചിത്രം ‘പെപ്പര്‍മിന്റ്’; ട്രെയിലര്‍ കാണാം

ന്റെ ഭര്‍ത്താവിന്റെയും മകളുടെയും മരണത്തിന് ഇടയാക്കിയ കൊലപാതകികള്‍ നിയമത്തിന്റെ പഴുതിലൂടെ രക്ഷപ്പെടുമ്പോള്‍ പ്രതികാരത്തിന് ഇറങ്ങുന്ന അമ്മയുടെ കഥ പറയുന്ന ചിത്രം പെപ്പെര്‍മിന്റ് ട്രെയിലര്‍ പുറത്തിറങ്ങി.

ജെന്നിഫര്‍ ഗാര്‍നെര്‍ പ്രധാനവേഷത്തിലെത്തുന്ന ആക്ഷന്‍ ത്രില്ലര്‍ ചിത്രമാണ് പെപ്പെര്‍മിന്റ്. റിച്ചാര്‍ഡ് കാബ്രല്‍, ജോണ്‍ ഓര്‍ട്ടിസ് എന്നിവരാണ് മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. ഡിസ്ട്രിക്ട് 13, ടേക്കണ്‍ എന്നീ ചിത്രങ്ങള്‍ സംവിധാനം ചെയ്ത പിയെറെ മോറെല്‍ ആണ് സിനിമ ഒരുക്കുന്നത്. യുഎസില്‍ സെപ്തംബര്‍ 7ന് ചിത്രം റിലീസ് ചെയ്യും.

Top