pepper robot

ചൈനീസ് കമ്പനിയായ ആലിബാബഗ്രൂപ്പും തായ് വാന്‍ ആസ്ഥാനമായുള്ള ഫാക്കോണുമായി ചേര്‍ന്ന് സോഫ്റ്റ് ബാങ്ക് പെപ്പര്‍ റോബോ ആഗോളവിപണിയില്‍ ലഭ്യമാക്കുകയാണ്.

മനുഷ്യരുടെ ദേഷ്യം, സന്തോഷം, പ്രകോപനങ്ങള്‍ തുടങ്ങി എല്ലാ കാര്യങ്ങളോടും പെപ്പര്‍റോബോ പ്രതികരിക്കുന്നതാണ്. നമ്മള്‍ എപ്രകാരമാണോ അതിനോട് പെരുമാറുന്നത്എന്നു മനസിലാക്കി റോബോട്ട് സ്വയം ഒരു പേഴ്‌സണാലിറ്റി ക്രമീകരണം രൂപപ്പെടുത്തുന്നുണ്ട്.

ജപ്പാനിലെ സോഫ്റ്റ്ബാങ്ക് നിര്‍മിച്ചിരിക്കുന്ന പെപ്പര്‍ റോബോട്ടിന് മനുഷ്യ വികാരങ്ങളെ മനസിലാക്കി പ്രവര്‍ത്തിക്കുവാന്‍ സാധിക്കുന്നതാണ്.

ക്ലൌഡ് ബേസ്ഡ് ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജെന്റും ഇമോഷണല്‍ എഞ്ചിനും ഇതില്‍ ഉപയോഗിച്ചിരിക്കുന്നതിനാല്‍ മനുഷ്യരുടെ ആംഗ്യചലനങ്ങളും മുഖഭാവവും ശബ്ദങ്ങളും എല്ലാം തിരിച്ചറിയുവാനായിട്ട് ഇതിന് സാധിക്കും.

2014ല്‍ പുറത്തിറങ്ങിയ ഇതിന്റെ ഫോട്ടോടൈപ്പ് ജപ്പാനിലെ ചില കടകളിലും സോഫ്റ്റ് ബാങ്കിന്റെ മൊബൈല്‍ഫോണ്‍ഷോപ്പുകളിലും ഉപയോഗിക്കുന്നുണ്ട്.

ദൈനംദിന ജീവിതത്തില്‍ ഇമോഷണല്‍ ഇന്‍ട്രാക്ഷന്‍ പ്രദാനം ചെയ്യുന്ന സ്മാര്‍ട്ട് റോബോട്ട് ആയ പെപ്പറിന് 121സെ.മീ ഉയരവും 28 കിലോഗ്രാം ഭാരവും ആണുള്ളത്.

Top