പെപ്പെ-വീക്കെന്‍ഡ് ബ്ലോക്ക് ബസ്റ്റേഴ്‌സ് ചിത്രത്തിന് തുടക്കം

വീക്കെന്റ് ബ്ലോക്ബസ്റ്റേഴ് സിന്റെ ബാനറില്‍ സോഫിയാ പോള്‍ നിര്‍മ്മിക്കുന്ന പുതിയ ചിത്രത്തിന് ശനിയാഴ്ച്ച കൊച്ചിയില്‍ തുടക്കമായി. ഇടപ്പള്ളി അഞ്ചുമന ദേവീക്ഷേത്രത്തില്‍ നടന്ന പൂജാ ചടങ്ങില്‍ സോഫിയാ പോള്‍, സുപ്രിയാമേനോന്‍, ന്നിവര്‍ ഭദ്രദീപം തെളിയിച്ചു.

പോള്‍ ജയിംസ് സ്വിച്ചോണ്‍ കര്‍മ്മവും സെഡിന്‍ പോള്‍ ഫസ്റ്റ് ക്ലാപ്പും നല്‍കി. ആര്‍.ഡി.എക്‌സിന്റെ സംവിധായകന്‍ നഹാസ് ഹിദായത്ത്, അനശ്വര രാജന്‍, അലക്‌സ്.ജെ.പുളിക്കല്‍, എന്നിവര്‍ ചടങ്ങില്‍ സംബന്ധിച്ചു. നവാഗതനായ അജിത് മാമ്പള്ളിയാണ് സംവിധായകന്‍. കടല്‍ പശ്ചാത്തലത്തിലുള്ള റിവഞ്ച് ആക്ഷന്‍ ഡ്രാമയായിരിക്കും ഈ ചിത്രം. കടല്‍ പശ്ചാത്തലത്തില്‍ പല സിനിമകളും വന്നിട്ടുണ്ടെങ്കിലും ഇത്തരമൊരു റിവഞ്ച് ഡ്രാമ ഇതാദ്യമാണെന്ന് അണിയറപ്രവര്‍ത്തകര്‍ അവകാശപ്പെട്ടു.

ആന്റണി വര്‍ഗീസ് നായകനാകുന്ന ഈ ചിത്രത്തില്‍ മലയാളത്തിലെ പ്രമുഖ താരങ്ങളും അണിനിരക്കുന്നു. റോയലിന്‍ റോബര്‍ട്ട്, സതീഷ് തോന്നക്കല്‍, അജിത് മാമ്പള്ളി എന്നിവരാണ് തിരക്കഥ രചിച്ചിരിക്കുന്നത്. സംഗീതവും പശ്ചാത്തല സംഗീതവും നിര്‍വ്വഹിക്കുന്നത് സാം സി.എസ്.ആണ്.

ഛായാഗ്രഹണം – ജിതിന്‍ സ്റ്റാന്‍സിലോസ്. കലാസംവിധാനം – മനു ജഗത്. കോസ്റ്റ്യൂം ഡിസൈന്‍ – നിസ്സാര്‍ റഹ്മത്ത്. മേക്കപ്പ് – അമല്‍ ചന്ദ്ര. നിര്‍മ്മാണ നിര്‍വ്വഹണം. – ജാവേദ് ചെമ്പ്. ഫോട്ടോ -വിഷ്ണു .എസ് .രാജ്. രാമേശ്വരം, വര്‍ക്കല, തോന്നക്കല്‍, കൊല്ലം എന്നിവിടങ്ങളിലായി ഈ ചിത്രത്തിന്റെ ചിത്രീകരണം പൂര്‍ത്തിയാകും. പി.ആര്‍.ഓ -വാഴൂര്‍ ജോസ്.

Top