ആരോഗ്യസ്ഥിതി മോശം; ചന്ദ്രശേഖര്‍ ആസാദ് പങ്കെടുക്കേണ്ടിയിരുന്ന പീപ്പിള്‍ സമ്മിറ്റ് മാറ്റിവച്ചു

ഭീം ആര്‍മി നേതാവ് ചന്ദ്രശേഖര്‍ ആസാദിന്റെ ആരോഗ്യ സ്ഥിതി മോശമായതിനാല്‍ നാളെ നടക്കേണ്ടിയിരുന്ന പീപ്പിള്‍ സമ്മിറ്റ് മാറ്റിവച്ചതായി അധികൃതര്‍ അറിയിച്ചു.

ഫെബ്രുവരി 7 ലേക്കാണ് പരിപാടി മാറ്റിയിരിക്കുന്നത്. ചന്ദ്രശേഖര്‍ ആസാദ് പൂര്‍ണ്ണമായും ആരോഗ്യം വീണ്ടെടുക്കാത്തതിനാല്‍ ഡോക്ടര്‍ ഒരു ദിവസം കൂടി വിശ്രമം ആവശ്യപ്പെടുകയായിരുന്നു.

ജനാധിപത്യ സാഹോദര്യ സംരക്ഷണ സമിതിയാണ് പരിപാടി സംഘടിപ്പിച്ചത്. ഇക്കാര്യം ഭീം ആര്‍മി പാര്‍ട്ടിയുടെ ദേശീയ കോഡിനേറ്റര്‍ ഖുശ് അംബേദ്കര്‍വാടി കോഴിക്കോട് എത്തി ജനാധിപത്യ സാഹോദര്യ സംരക്ഷണ സമിതി നേതൃത്വത്തിനൊപ്പം പത്രസമ്മേളനം വിളിച്ച് വിശദീകരിച്ചു.

മുന്‍ മന്ത്രിയും ലീഗ് നേതാവുമായ ഡോ എം കെ മുനീര്‍ ഇക്കാര്യം തന്റെ ഫേസ്ബുക്ക് പേജിലൂടെയും വ്യക്തമാക്കി. ഫെബ്രുവരി 7 ലെ സമ്മേളനത്തിന്റെ വേദിക്കും സമയത്തിനും യാതൊരു മാറ്റവുമില്ലെന്നും അദ്ദേഹം അറിയിച്ചു.

Top