സര്‍ക്കാരിനോടുള്ള ജനങ്ങളുടെ പ്രതിഷേധമാണ് പുതുപ്പള്ളിയില്‍ കണ്ടത്; പ്രതിപക്ഷ നേതാവ് വിഡി സതീശന്‍

കോഴിക്കോട്: പുതുപ്പള്ളിയില്‍ വിജയിച്ചത് ടീം യുഡിഎഫെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശന്‍ പറഞ്ഞു. ഈ മാതൃക വരും തെരഞ്ഞെടുപ്പുകളിലും തുടരും. കേരളത്തിന്റെ മുഴുവന്‍ പിന്തുണയും ചാണ്ടി ഉമ്മന് കിട്ടി. ഉത്തമരായ കമ്യൂണിസ്റ്റുകാരുടെ പിന്തുണയും പുതുപ്പള്ളിയില്‍ കോണ്‍ഗ്രസിന് കിട്ടി.

എം വി ഗോവിന്ദന്‍ പിണറായിയുടെ കുഴലൂത്ത്കാരനായി മാറി. മുഖ്യമന്ത്രിയുടെ ഓഫീസിനെ പൊതുമരാമത്ത് മന്ത്രിയുടെ ഓഫീസ് ഹൈജാക്ക് ചെയ്യുന്നു. മുന്നോക്ക വികസന കോര്‍പറേഷന്‍ ചെയര്‍മാനെ മാറ്റിയ നടപടി ഇതിന് ഉദാഹരണമാണെന്നും പ്രതിപക്ഷ നേതാവ് പറഞ്ഞു. പുതുപ്പള്ളി ഉപതെരഞ്ഞെടുപ്പ് ഫലം സംസ്ഥാന സര്‍ക്കാരിനുള്ള പ്രഹരമാണ്. സിപിഎമ്മിന്റെ തകര്‍ച്ചയുടെ തുടക്കമാണിത്. സര്‍ക്കാരിനോടുള്ള ജനങ്ങളുടെ പ്രതിഷേധമാണ് കണ്ടത് എന്നും പ്രതിപക്ഷ നേതാവ്.

അതേസമയം ചാണ്ടി ഉമ്മന്‍ മണ്ഡലത്തില്‍ പ്രചാരണം തുടരുകയാണ്. പുതുപ്പള്ളിയില്‍ തല്‍ക്കാലം എംഎല്‍എ ഓഫീസ് തുറക്കില്ല. ജനങ്ങള്‍ക്ക് വേണ്ടി പ്രവര്‍ത്തിക്കാന്‍ എംഎല്‍എ ഓഫീസ് വേണമെന്നില്ല എന്നും ചാണ്ടി ഉമ്മന്‍. അത് ഉമ്മന്‍ചാണ്ടി തെളിയിച്ചിട്ടുള്ളതാണ്. ആ ശൈലി തുടരാനാണ് തല്‍ക്കാലം തീരുമാനമെന്നും ചാണ്ടി ഉമ്മന്‍ പറഞ്ഞു.

Top