തെരഞ്ഞെടുപ്പിൽ മത്സരിക്കണോ എന്നത് ജനങ്ങൾ തീരുമാനിക്കും: ഫിറോസ് കുന്നംപറമ്പിൽ

കോഴിക്കോട് : അടുത്ത നിയമസഭ തെരഞ്ഞെടുപ്പില്‍ മത്സരസാധ്യത തള്ളാതെ ജീവകാരുണ്യ പ്രവര്‍ത്തകന്‍ ഫിറോസ് കുന്നംപറമ്പില്‍. മത്സരിക്കണോ വേണ്ടയോ എന്ന് തീരുമാനിക്കേണ്ടത് ജനങ്ങളാണ്. തവനൂരില്‍ മന്ത്രി കെ ടി ജലീലിനെതിരെ മത്സരിക്കുമെന്ന് പ്രചാരണമുണ്ട്.

പക്ഷേ ആരും ഇതുവരെ സമീപിച്ചിട്ടില്ല. ചെറുപ്പം മുതല്‍ തന്നെ യുഡിഎഫ്അനുഭാവിയാണെന്നും ഫിറോസ് കുന്നംപറമ്പില്‍ പറഞ്ഞു. ഒരു സ്വകാര്യ ചാനലിൽ ആയിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.

Top