ഇന്ത്യയില്‍ ജീവിക്കാന്‍ പേടിയുള്ളവരെ ബോംബിട്ട് കൊല്ലണമെന്ന് ബിജെപി എംഎല്‍എ

മുസാഫര്‍നഗര്‍: ഇന്ത്യയില്‍ ജീവിക്കാന്‍ ഭയം തോന്നുന്നുവെന്ന് പറയുന്നവര്‍ക്ക് നേരെ ബോംബിടണമെന്ന് ബിജെപി എംഎല്‍എ. മുസാഫര്‍നഗര്‍ എംഎല്‍ എ വിക്രം സൈനിയാണ് വിവാദപരാമര്‍ശം നടത്തിയിരിക്കുന്നത്. ദേശീയ വാര്‍ത്ത ഏജന്‍സി പുറത്തുവിട്ട 74 സെക്കന്റ് വീഡിയോയിലാണ് ഇത് പുറത്തുവന്നിരിക്കുന്നത്.

രാജ്യത്ത് ജീവിക്കുന്നതില്‍ സുരക്ഷിതത്വമില്ലെന്ന് പറയുന്ന ആളുകളെ ബോംബിടണമെന്നാണ് എന്റെ വ്യക്തിപരമായ അഭിപ്രായം. എനിക്ക് ഭരണം തരൂ… അങ്ങനെയുള്ള ഒരാളെ പോലും വിടാതെ ഞാന്‍ എല്ലാവര്‍ക്കും നേരെ ബോംബിടും

അങ്ങനെയുള്ളവര്‍ വഞ്ചകരാണ്, അവര്‍ക്ക് വേണ്ടി ചില കാര്യങ്ങള്‍ ചെയ്യാനുണ്ടെന്നും വിക്രം പറഞ്ഞു. അവര്‍ ശിക്ഷിക്കപ്പെടേണ്ടിയിരിക്കുന്നു. നിങ്ങളുടെ രാജ്യത്തോട് യാതൊരു ദേശസ്നേഹവും തോന്നുന്നില്ലെങ്കില്‍ എന്തിന് ഇവിടെ നില്‍ക്കണം.

നിങ്ങള്‍ക്ക് സുരക്ഷിതത്വം തോന്നുന്നില്ലെങ്കില്‍ നിങ്ങള്‍ക്ക് സുരക്ഷിതത്വം തോന്നുന്നിടത്തേക്ക് പോകാം. ആരാണ് നിങ്ങളെ തടയുന്നത്. അയാള്‍ ചോദിച്ചു. ഇതിന് മുന്‍പും ഇത്തരം പ്രസംഗം നടത്തി വിക്രം വിവാദത്തിലകപ്പെട്ടിട്ടുണ്ട്.

പശുവിനെ ബഹുമാനിക്കാത്തവരുടെ കയ്യും കാലും തല്ലിയൊടിക്കുമെന്ന് വിക്രം 2017 ല്‍ ം ഭീഷണി മുഴക്കിയിരുന്നു. വന്ദേമാതരം പറയാന്‍ മടിക്കുന്നവരുടെ കയ്യും കാലും തല്ലിയൊടിക്കുമെന്നും പറഞ്ഞിരുന്നു. ഇന്ത്യയില്‍ മുസ്ലീങ്ങള്‍ ജീവിക്കുന്നതിനെതിരെയും വിവാദപ്രസംഗങ്ങള്‍ നടത്തിയിട്ടുണ്ട്.

Top