മമതയുടെ ദുര്‍ഭരണത്തില്‍ നിന്ന് ജനങ്ങള്‍ സ്വാതന്ത്ര്യം ആഗ്രഹിക്കുന്നു; ജെ.പി നഡ്ഡ

കൊല്‍ക്കത്ത: ബംഗാളിലെ ജനങ്ങള്‍ മുഖ്യമന്ത്രി മമതാ ബാനര്‍ജിയുടെ ദുര്‍ഭരണത്തില്‍ നിന്ന് ജനങ്ങള്‍ സ്വാതന്ത്ര്യം ആഗ്രഹിക്കുന്നവരാണെന്ന് ബി.ജെ.പി ദേശീയ അധ്യക്ഷന്‍ ജെ.പി.നഡ്ഡ. നിയമസഭാ തിരഞ്ഞെടുപ്പിന്റെ ഏഴും എട്ടും ഘട്ടങ്ങളില്‍ വളരെ നിര്‍ണായകമായ ഒരു യുദ്ധത്തില്‍ പോരാടുന്ന ജനങ്ങള്‍ താമരയ്ക്ക് വോട്ട് ചെയ്യുമെന്നും നഡ്ഡ പറഞ്ഞു.

‘കോവിഡ് ശരിയായ രീതിയില്‍ കൈകാര്യം ചെയ്തില്ലെന്ന് അവര്‍ പറയുന്നു. കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ പ്രധാനമന്ത്രി വിളിച്ചുചേര്‍ത്ത യോഗത്തില്‍ അവര്‍ എന്താണ് പങ്കെടുക്കാതിരുന്നതെന്ന് ചോദിക്കാന്‍ ഞാന്‍ ആഗ്രഹിക്കുകയാണ്. എന്താണ് അവരെ തടഞ്ഞത്? യോഗത്തില്‍ പങ്കെടുക്കുന്നതില്‍ നിന്ന് ഈഗോയാണോ അതോ അഹങ്കാരമാണോ തടഞ്ഞത്. ഒരേയൊരു കാരണമേയുളളു- നിങ്ങളുടെ ധാര്‍ഷ്ട്യം ബംഗാളിലെ ജനങ്ങള്‍ക്കും പ്രധാനമന്ത്രിക്കുമിടയില്‍ ഒരു തടസ്സമായി പ്രവര്‍ത്തിക്കുകയാണ്.’ നഡ്ഡ പറഞ്ഞു.

Top