അപകട സാധ്യത; മെട്രോയുടെ പരിസരങ്ങളില്‍ അനധികൃതമായി താമസിച്ചിരുന്നവരെ ഒഴിപ്പിച്ചു

കൊച്ചി: മെട്രോയുടെ തൂണുകള്‍ക്ക് കീഴില്‍ അനധികൃതമായി താമസിച്ചിരുന്നവരെ പൊലീസ് ഒഴിപ്പിച്ചു. ഇന്നലെ രാത്രിയില്‍ മെട്രോ പൊലീസിന്റെ നേതൃത്വത്തിലായിരുന്നു നടപടി. മെട്രോ സ്റ്റേഷനുകളിലെ ഒഴിഞ്ഞ സ്ഥലങ്ങളിലും തുണുകള്‍ക്കു ചുവട്ടിലുമായി താമസിക്കുന്ന ഇതര സംസ്ഥാനക്കാരുടെ എണ്ണം അടുത്തിടെ വര്‍ദ്ധിച്ചിരുന്നു. ഇത് അപകടങ്ങള്‍ക്ക് വഴി തെളിക്കുമെന്ന് കണ്ടതിനെ തുടര്‍ന്നാണ് അധികൃതരുടെ ഈ കര്‍ശന നടപടി.

രാത്രി നഗരത്തിലെ കച്ചേരിപ്പടി ഭാഗത്തു നിന്നുമാണ് ഒഴിപ്പിക്കല്‍ നടപടികള്‍ ആരംഭിച്ചത്. ഇവരോട് റെയില്‍വേ സ്റ്റേഷന്‍, ബസ്സ് സ്റ്റാന്‍ഡ് തുടങ്ങി ആളുകള്‍ ഉള്ള സ്ഥലത്തേക്ക് മാറണമെന്നാണ് ആവശ്യപ്പെട്ടത്. വീണ്ടും തിരികെ എത്തിയാല്‍ അഗതി മന്ദിരങ്ങളിലേക്ക് മാറ്റാനുള്ള നടപടികള്‍ സ്വീകരിക്കാനാണ് തീരുമാനം. മദ്യപാനികളും സാമൂഹ്യ വിരുദ്ധരും അടക്കമുള്ളവര്‍ ഇക്കൂട്ടത്തിലുണ്ടായിരുന്നുവെന്നും പൊലീസ് പറഞ്ഞു.

Top