ആത്മാഭിമാനമുള്ളവര്‍ക്ക് കോണ്‍ഗ്രസില്‍ തുടരാനാകില്ല; അനില്‍ ആന്റണിക്ക് പിന്തുണയുമായി ബിജെപി

ഡല്‍ഹി: മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് എകെ ആന്റണിയുടെ മകന്‍ അനില്‍ ആന്റണിക്ക് പിന്തുണയുമായി ബിജെപി വക്താവ് ജയ്‌വീര്‍ ഷെര്‍ഗില്‍. രാജ്യത്തിന് വേണ്ടി ചിന്തിക്കുന്ന ആത്മാഭിമാനമുള്ളവര്‍ക്ക് കോണ്‍ഗ്രസില്‍ തുടരനാകില്ലെന്ന് അദ്ദേഹം പറഞ്ഞു. രാജ്യത്തിന്റെ ഐക്യത്തിനും അഖണ്ഡതയ്ക്കും വേണ്ടി ശബ്ദിക്കുന്നവര്‍ക്ക് കോണ്‍ഗ്രസില്‍ സ്ഥാനമില്ലെന്നും അദ്ദേഹം പറഞ്ഞു. പാകിസ്ഥാന്‍, ചൈന പ്രചാരകര്‍ക്ക് മാത്രമാണ് ഇപ്പോള്‍ കോണ്‍ഗ്രസില്‍ സ്ഥാനമെന്നും അദ്ദേഹം പറഞ്ഞു.

പാര്‍ട്ടി പദവികളില്‍ നിന്ന് രാജിവച്ചതിന് പിന്നാലെ, പാര്‍ട്ടിയില്‍ സ്തുതി പാഠകര്‍ക്കാണ് സ്ഥാനമെന്നും അതുമാത്രമാണ് പലരുടെയും യോഗ്യതയെന്നും അനില്‍ ആന്റണി രാജിക്കത്തില്‍ വിമര്‍ശിച്ചിരുന്നു.
അഭിപ്രായ സ്വാതന്ത്ര്യത്തിനു വേണ്ടി വാദിക്കുന്നവര്‍ക്ക് ഇരട്ടത്താപ്പാണെന്ന് കുറ്റപ്പെടുത്തിയാണ് അനിലിന്റെ രാജി.

അഭിപ്രായ സ്വാതന്ത്ര്യത്തിന് വേണ്ടി വാദിക്കുന്നവര്‍ തന്നെ ബിബിസി ഡോക്യുമെന്ററിയെ എതിര്‍ത്തുകൊണ്ടുള്ള തന്റെ ട്വീറ്റിന്റെ പേരില്‍ അസഹിഷ്ണുത പ്രകടപ്പിക്കുകയാണ്. ട്വീറ്റ് പിന്‍വലിക്കണമെന്ന അവരെല്ലാം ആവശ്യപ്പെട്ടെങ്കിലും താന്‍ നിരസിച്ചു. അതിന്റെ പേരില്‍ സോഷ്യല്‍ മീഡിയയില്‍ തനിക്കെതിരെ ശകാരങ്ങള്‍ നിറയുകയാണ്. ഈ കാപട്യം സഹിക്കാനാവില്ലെന്ന് അനില്‍ ട്വിറ്ററില്‍ കുറിച്ചു.

Top