People Still Haven’t Learned That ‘Password’ Is A Terrible Password

വാഷിംഗ്ടണ്‍: കഴിഞ്ഞ വര്‍ഷം ഏറ്റവും കൂടുതല്‍ ആളുകള്‍ പാസ് വേര്‍ഡായി ഉപയോഗിച്ച നമ്പര്‍ 123456 എന്ന് പഠനം. ഓണ്‍ലൈന്‍ തട്ടിപ്പുകള്‍ വ്യാപകമാകുന്ന ഈ കാലത്താണ് ആളുകള്‍ എളുപ്പത്തില്‍ മനസിലാക്കുന്ന വാക്കുകള്‍ പാസ് വേര്‍ഡുകളായി തെരഞ്ഞെടുത്ത് ഉപയോഗിക്കുന്നത്.

യുഎസ് ആസ്ഥാനമായ കീപ്പര്‍ സെക്യൂരിറ്റി എന്ന സ്ഥാപനമാണ് ഈ വിവരങ്ങള്‍ പുറത്ത് വിട്ടിരിക്കുന്നത്. തട്ടിപ്പുകളിലൂടെ പരസ്യമായ ഒരു കോടിയോളം രഹസ്യ കോഡുകള്‍ അപഗ്രഥിച്ച് നടത്തിയ പഠനത്തിലാണ് ഗവേഷകര്‍ ഇക്കാര്യം കണ്ടെത്തിയത്.

പാസ് വേര്‍ഡായി ഉപയോഗിക്കുന്ന ആദ്യ പത്ത് കോഡുകളില്‍ എല്ലാം ആറ് കാരക്ടറുകള്‍ മാത്രമേയുള്ളൂ. 12345678, 111111, 1234567890, `password, `123123, `987654321 എന്നിവയാണ് ആദ്യ പത്ത് സ്‌ഥാനങ്ങളിൽ വന്നിരിക്കുന്ന പാസ് വേർഡുകൾ.

123456789, `qwertyഎന്നിവയും രഹസ്യ കോഡായി ഉപയോഗിക്കുന്നതിൽ മുൻപന്തിയിലാണ്.

ഇന്റര്‍നെറ്റിലെ അടിസ്ഥാനമായ സുരക്ഷാ കരുതലായ പാസ് വേര്‍ഡുകള്‍ ലളിതമാക്കുന്നത് ഓണ്‍ലൈന്‍ തട്ടിപ്പുകള്‍ വര്‍ധിക്കാന്‍ പ്രേരകമാകുമെന്നാണ് വിലയിരുത്തല്‍.

Top