ജനങ്ങള്‍ ഉത്തരവാദിത്വമില്ലാതെ പെരുമാറിയിട്ട് സര്‍ക്കാരിനെ കുറ്റപ്പെടുത്തരുത്; ഖുശ്ബു

ചെന്നൈ: കോവിഡ് വ്യാപനം രൂക്ഷമാകുന്ന സാഹചര്യത്തില്‍ സര്‍ക്കാറിനെ കുറ്റപ്പെടുത്തരുതെന്ന് നടിയും ബിജെപി നേതാവുമായ ഖുശ്ബു. ജനങ്ങള്‍ ഉത്തരവാദിത്വമില്ലാതെ പെരുമാറിയിട്ട് സര്‍ക്കാരിനെ കുറ്റപ്പെടുത്തരുതെന്നെന്നും ലോക്ഡൗണ്‍ നിയമങ്ങള്‍ ജനങ്ങള്‍ വായിച്ചിരിക്കണമെന്നും ഖുശ്ബു ട്വീറ്റ് ചെയ്തു.

‘നമ്മള്‍ ഉള്‍പ്പെടുന്ന ജനങ്ങള്‍ ഉത്തരവാദിത്വമില്ലാതെ പെരുമാറിയിട്ട് കോവിഡ് രൂക്ഷമാകുന്നതിന് സര്‍ക്കാരിനെ കുറ്റപ്പെടുത്തുന്നതില്‍ കാര്യമില്ല. ദയവ് ചെയ്ത് ലോക്ക്ഡൗണ്‍ നിര്‍ദ്ദേശങ്ങള്‍ വായിക്കു’- ഖുശ്ബു കുറിച്ചു.

തമിഴ്‌നാട്ടില്‍ കോവിഡ് രോഗികള്‍ കൂടിവരികയും ലോക്ക്ഡൗണ്‍ പ്രഖ്യാപിക്കുകയും ചെയ്ത സാഹചര്യത്തില്‍ സര്‍ക്കാരുമായി സഹകരിക്കാന്‍ ജനങ്ങളോട് ഖുശ്ബു അഭ്യര്‍ത്ഥിച്ചിരുന്നു. ‘കോവിഡ് വ്യാപനം തരണം ചെയ്യാന്‍ സ്റ്റാലിന്റെ സര്‍ക്കാരിനോട് സഹകരിക്കൂ എന്ന് ഞാന്‍ തമിഴ്നാട്ടിലെ ജനങ്ങളോട് അഭ്യര്‍ത്ഥിക്കുന്നു. കോവിഡിനെതിരായുള്ള പോരാട്ടത്തില്‍ നമ്മളും അതില്‍ മുഖ്യ പങ്കാളികളാണ്. നമ്മുടെ ഭാഗം നമുക്ക് ചെയ്യാം. ഓരോ തുള്ളി ചേര്‍ന്നാണല്ലോ സമുദ്രം ഉണ്ടാകുന്നത്-‘ എന്നാണ് ഖുശ്ബു ട്വീറ്റ് ചെയ്തത്.

 

Top